ചെറുപ്പമാവാൻ മോഹമുണ്ടെങ്കിൽ വാ

anti-ageing

മുഖത്തെ ചുളിവും പാടുകളും മാറ്റി, കൂടുതൽ ചെറുപ്പമാവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ആ സ്വപ്നം കൈവരിക്കാൻ ഒന്നിലേറെ മാർഗങ്ങളുണ്ട്

ചുളിവുകൾ കുറച്ച്, കൊളാജൻ ഉൽപ്പാദനം വർധിപ്പിച്ച്, ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തി ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഈ ചേരുവകൾ സഹായിക്കും

റെറ്റിനോൾ

ചുളിവുകൾ, നേർത്ത വരകൾ, പ്രായത്തിന്റെ പാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നു. ചിലർക്ക് അസ്വസ്ഥതയുണ്ടാവാൻ സാധ്യതയുള്ളതിനാൽ കുറഞ്ഞ അളവിൽ ആദ്യം പരീക്ഷിക്കുക 

വൈറ്റമിൻ സി

ശക്തമായ ആന്റിഓക്‌സിഡന്റാണ് വൈറ്റമിൻ സി. കൊളാജൻ ഉൽപാദനം വർധിപ്പിക്കാനും ചർമ്മത്തിന് തിളക്കം നൽകാനും നേർത്ത വരകളും ചുളിവുകളും കുറയ്ക്കാനും ഇത് സഹായിക്കുന്നു

ഹൈലറോണിക് ആസിഡ്

ചർമ്മത്തിന്റെ സ്വാഭാവിക ഘടകമാണ് ഹൈലറോണിക് ആസിഡ്. ഇത് ചർമത്തിലെ ജലാംശം നിലനിർത്തി തുടുത്തതായി നിലനിർത്താൻ സഹായിക്കുന്നു

പെപ്റ്റൈഡുകൾ

കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന പെപ്റ്റൈഡുകൾ യുവത്വമുള്ള ചർമ്മം നിലനിർത്താൻ അത്യാവശ്യമാണ്

സൺസ്ക്രീൻ

വാർദ്ധക്യം തടയുന്ന കാര്യത്തിൽ ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്. പ്രതിരോധത്തിന്റെ ആദ്യ പടിയായി സൺസ്‌ക്രീൻ ഉപയോഗിക്കുന്നത്, സൂര്യപ്രകാശം മൂലമുണ്ടാകുന്ന അകാല വാർദ്ധക്യത്തെ 90 ശതമാനം തടയും

ഉള്ളിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം

ക്ലിക്ക് ചെയ്യൂ