നൊങ്ക് കഴിക്കാം; പൊള്ളുന്ന ചൂടിനെ തോൽപിക്കാം 

വേനലില്‍ ശീലമാക്കാവുന്ന ഭക്ഷണ വസ്തുക്കളിൽ ഒന്നാണ് പനനൊങ്ക്

ശരീരത്തിന് കുളിര്‍മയേകുന്നതിനൊപ്പം ഒട്ടേറെ ആരോഗ്യകരമായ ഗുണങ്ങളും ഇവയ്ക്കുണ്ട്

കാര്‍ബോഹൈഡ്രേറ്റുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍, കാല്‍സ്യം, ഫൈബര്‍, പ്രോട്ടീന്‍, വൈറ്റമിന്‍ സി, എ, ഇ, കെ എന്നിവയും അടങ്ങിയിരിക്കുന്നു

അയേണ്‍, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്

ജലാംശം ഏറെ അടങ്ങിയ നൊങ്കുകള്‍ വേനല്‍ക്കാലത്ത് കഴിയ്ക്കാവുന്ന സൂപ്പര്‍ ഫ്രൂട്ടാണ്

പ്രധാന ഗുണം ശരീരവും വയറും തണുപ്പിയ്ക്കുക എന്നതു തന്നെയാണ്. ദഹനാരോഗ്യത്തിനും ഉത്തമം

നാരുകളാല്‍ സമൃദ്ധം. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറെ ഗുണപ്രദം

തടി കുറയ്ക്കാന്‍ നല്ലതാണിത്. കലോറി കുറവാണെങ്കിലും ശരീരത്തിന് ആവശ്യമായ ധാതുക്കളെല്ലാം നല്‍കുന്നു

വേനലില്‍ ചര്‍മത്തിനുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണിത്. ചൊറിച്ചിലോ തിണര്‍പ്പോ ഉണ്ടാകുന്നിടത്ത് ഇവ വച്ച് മസാജ് ചെയ്യാം

ഈ സ്റ്റോറി ഇഷ്ടമായോ? 

Click Here