കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ പലരും തണുത്ത വെള്ളത്തിൽ കുളിക്കാറുണ്ട്. ഇത് വളരെ വേഗം ക്ഷീണമകറ്റാനും ഉന്മേഷമേകാനും സഹായിക്കും
21 ഡിഗ്രിസെൽഷ്യസിൽ താഴെ താപനിലയുള്ള വെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു
കഠിനമായ അവസ്ഥകളോട് പൊരുത്തപെടാൻ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കുന്നതിന് നൂറ്റാണ്ടുകളായി തന്നെ ഉപയോഗിച്ചുവരുന്ന ഒന്നാണ് വാട്ടര്‍ തെറാപ്പി അഥവാ ഹൈഡ്രോ തെറാപ്പി
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ 5 മിനിറ്റോളം തണുത്ത വെളളത്തില്‍ കുളിക്കുന്നത് വിഷാദത്തിന്‍റെ ലക്ഷണങ്ങല്‍ കുറയ്ക്കും
തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തില്‍ ചില ഹോര്‍മോണിന്‍റെ അളവ് കൂട്ടുകയും ദഹന വ്യവസ്ഥയെ മെച്ചെപെടുത്തുകയും ചെയ്യും
തണുത്തവെള്ളത്തില്‍ കുളിക്കുന്നത് മൂലം ശരീരത്തിന്‍റെ രക്ത ചംക്രമണം കാര്യക്ഷമമാകും
ചൂടുവെള്ളത്തിലെ കുളി ചർമത്തെയും മുടിയെയും ഡ്രൈയാക്കും. എന്നാൽ കുളി തണുത്തവെള്ളത്തിലായാൽ ചർമവും മുടിയും കൂടുതൽ തിളക്കമുള്ളതാകും
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ തണുത്ത വെള്ളത്തില്‍ കൂളിക്കുന്നത് മെറ്റബോളിസം കൂട്ടുന്നതിന് സഹായിക്കും. ഇത് അമിതവണ്ണത്തെ ചെറുക്കും
എന്നാൽ ജലദോഷമോ ചുമയോ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളോ ഉള്ളപ്പോൾ തണുത്തവെള്ളത്തിലെ കുളി ഒഴിവാക്കണം