ചൂടുവെള്ളത്തില്‍

കുളിക്കാമോ ?

കൂടുതലറിയാം

ചൂടുവെള്ളത്തിൽ കുളിക്കാനാണ്  ചിലർ ഇഷ്ടപ്പെടുന്നത്

ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് നമ്മെ തളർത്തുന്ന പാരസിംപതിറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുന്നു.ഉറങ്ങുന്നതിനുമുമ്പ് പേശികൾ വിശ്രമിക്കുന്നതിനുള്ള ഒരു സാധാരണ രീതിയാണിത്

ജലദോഷം, ശ്വസന പ്രശ്‌നങ്ങൾ എന്നിവയിൽ നിന്ന് ചൂടുവെള്ളത്തിലെ കുളി ആശ്വാസം നൽകുന്നു.

ചര്‍മ്മത്തിലെ മാലിന്യം നീക്കാന്‍ ചൂടുവെള്ളത്തില്‍ കുളിക്കാം. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറന്ന്  അഴുക്കും എണ്ണയും വൃത്തിയാകാൻ സഹായിക്കും 

എന്നാൽ ചൂടുവെള്ളത്തിലെ കുളി ചില പ്രശ്നങ്ങള്‍ക്കുമിടയാക്കും

ചർമ്മത്തെ വരണ്ടതാക്കും. ചർമ്മത്തിന്റെ ഏറ്റവും പുറം പാളിയായ എപിഡെർമിസിലെ കെരാറ്റിൻ കോശങ്ങൾക്ക് ചൂടുവെള്ളം കേടുണ്ടാക്കുന്നു. 

ഉയർന്ന താപനില ചർമ്മത്തെ വരണ്ടതാക്കുകയും എക്സിമ പോലുള്ള അവസ്ഥയെ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു.

രക്തസമ്മര്‍ദം ഉയരാൻ ഇടയാക്കുന്ന ചൂടുള്ള വെള്ളത്തിലെ കുളി ചൊറിച്ചിലിനും കാരണമാകും

ഏതു വെളളത്തിൽ കുളിക്കണം? 

ഇളം ചൂടുള്ള വെള്ളത്തിലെ കുളിയാണ് ഉചിതം. ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തുവാനായി കുളിച്ചശേഷം ഒരു മോയ്‌സ്ചുറൈസർ ഉപയോഗിക്കാം


കൂടുതലറിയാന്‍ കാണു..

ഊര്‍ജം വേണോ?

വ്യായാമത്തിന് മുന്‍പ്

Click Here