തെറ്റായ വിധിയിൽ സ്വയം ശിക്ഷ ഏറ്റുവാങ്ങിയ ജഡ്ജിയെ നീതിയുടെ കാവലാളായി ആരാധിക്കുന്ന ജഡ്ജിയമ്മാവൻ ക്ഷേത്രം കോട്ടയം ജില്ലയിലെ ചെറുവള്ളിദേവി ക്ഷേത്രത്തിലാണ്.
കോടതി വ്യവഹാരങ്ങളിൽ വാദിയാണെങ്കിലും പ്രതിയാണെങ്കിലും നീതിയുടെ ഭാഗത്തു നില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടെ പ്രാര്‍ഥിച്ചാല്‍ അനുകൂല വിധി ഉണ്ടാകുമെന്ന് വിശ്വാസം
പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന സംഭവത്തില്‍ നിന്നുമാണ് ഐതിഹ്യം. ധര്‍മരാജാ എന്ന് കീര്‍ത്തികേട്ട കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ഭരിച്ചിരുന്ന (1758 – 1798) കാലം
ധര്‍മ്മശാസ്ത്രവും നീതിസാരവുവുമനുസരിച്ച് ഭരണം നടത്തിയിരുന്ന രാജാവിനു ചേര്‍ന്ന ന്യായാധിപനായിരുന്നു തിരുവല്ല തലവടി രാമവർമത്ത് ഗോവിന്ദപ്പിള്ള
സദാര്‍ കോടതി എന്നറിയപ്പെടുന്ന രാജനീതിപീഠത്തിന്റെ തലപ്പത്ത് നീതിയുടെയും ന്യായത്തിന്റെയും മറുവാക്കായിരുന്ന ഗോവിന്ദപ്പിള്ളയ്ക്കും ഒരിക്കൽ തെറ്റു പറ്റി
സ്വന്തം അനന്തരവനെതിരായ ഒരു കേസില്‍ അദ്ദേഹം വധശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കി കഴിഞ്ഞാണ് വിധി തെറ്റായെന്ന കാര്യം അദ്ദേഹം തിരിച്ചറിയുന്നത്
സ്വയം ശിക്ഷിക്കാന്‍ അനുവാദം ലഭിച്ചപ്പോള്‍ തന്‍റെ കാല്‍പ്പാദങ്ങള്‍ രണ്ടും മുറിച്ച് മാറ്റണമെന്നും പരസ്യമായി ഒരു മരത്തില്‍ തൂക്കിക്കൊല്ലണമെന്നും പിള്ള വിധിച്ചു
കാലം കഴിഞ്ഞപ്പോള്‍ ദുർനിമിത്തങ്ങള്‍ക്ക് പരിഹാരമായി ദേവീഭക്തനായിരുന്ന ജഡ്ജിയുടെ ആത്മാവിനെ ചെറുവള്ളി പയ്യമ്പള്ളി കുടുംബസ്ഥാനത്ത് കുടിയിരുത്തി. പിന്നീട് ചെറുവള്ളിക്കാവിലും
മൂവാറ്റുപുഴ- പുനലൂർ ഹൈവേയിൽ പൊൻകുന്നത്തിനും മണിമലയ്ക്കും ഇടയിലാണ് ക്ഷേത്രം
സാധാരണയായി രാത്രി 8 മുതല്‍ 8.45 വരെയാണ് ക്ഷേത്രം തുറന്നിരിക്കുന്നത്.