മലയാളി ഭക്ഷണത്തല്ലുമാല

ലോകത്ത് ഭക്ഷണത്തിന്റെ പേരിൽ കേള്‍വി കേട്ട നാടുകളിലൊന്നായ കേരളത്തിൽ അടുത്തിടെ ഭക്ഷണത്തിനു വേണ്ടിയുളള തല്ലുകളും   ശ്രദ്ധയാകർഷിക്കുന്നു

2021 ഒക്ടോബർ 27: കൊല്ലം ബീച്ചിൽ സംഘർഷത്തിന്  വഴിയോര കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ കപ്പലണ്ടി എരിവില്ലെന്ന് പറഞ്ഞ് തിരികെക്കൊടുക്കാൻ ശ്രമിച്ചത് കൂട്ടത്തല്ലിൽ കലാശിച്ചു

2022 മേയ് 27: കോട്ടയം തലയോലപ്പറമ്പിൽ  ക്രീം ബണ്ണിൽ ക്രീമില്ലെന്ന് ആരോപിച്ച സംഘർഷത്തിൽ  കടയുടമ ഉൾപ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു

ചൂടില്ലാത്ത ചായ വാങ്ങി കുടിച്ച 95കാരനായ വയോധികനും മർദനമേറ്റു

 2022 ഓഗസ്റ്റ് 3: കൊല്ലത്ത് മദ്യപസംഘത്തിന് ലേയ്സ് നല്‍കാത്തതിന് പത്തൊമ്പതുകാരനെ ക്രൂരമായി മർദിച്ചു

2022 ഓഗസ്റ്റ് 30: കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം ആലപ്പുഴ മുട്ടത്ത് കൂട്ടത്തല്ലിൽ കലാശിച്ചു

 ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പപ്പടലഹളയിൽ ഉണ്ടായത്

2022 സെപ്റ്റംബർ 15: ആലപ്പുഴ ഹരിപ്പാട് തട്ടുകടയിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയ്ക്ക് വേണ്ടി യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേര്‍ പിടിയിലായി

2022 സെപ്റ്റംബർ 15: ഇടുക്കി രാമക്കൽമെട്ടിൽ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു പോയെന്ന് ആരോപിച്ച് അഞ്ചംഗ സംഘം മേശയും പ്ലേറ്റുകളും ഉള്‍പ്പെടെ അടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

അങ്ങനെ തുടരുന്നു മലയാളികളുടെ തീൻമേശയിലെ തല്ല്


ചിയ വിത്ത് കഴിച്ചാൽ ശരീരഭാരം കുറയുമോ?