'കട്ടപ്പ'യുടെ മകൾ ദിവ്യ 

DIVYA SATHYARAJ

ബാഹുബലിയിലെ 'കട്ടപ്പ' യായ സത്യരാജിന്റെ മകളാണ് ദിവ്യ

സത്യരാജ്, മഹേശ്വരി ദമ്പതികൾക്ക് രണ്ടു മക്കൾ. നടൻ സിബി സത്യരാജും ദിവ്യാ സത്യരാജും

അറിയപ്പെടുന്ന ന്യൂട്രിഷനിസ്റ്റ് ആണ് ദിവ്യ. സോഷ്യൽ മീഡിയയിലും സജീവം

സ്‌കൂൾ കുട്ടികൾക്കായി കേന്ദ്ര സർക്കാർ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന NGOയായ അക്ഷയപാത്ര ഫൗണ്ടേഷന്റെ (ടിഎപിഎഫ്) ഗുഡ്‌വിൽ അംബാസഡറാണ് ദിവ്യ

2020-ൽ ദിവ്യ 'മഹിളമതി ഇയക്കം' എന്നൊരു പ്രസ്ഥാനം ആരംഭിച്ചു. പോഷകാഹാരക്കുറവുള്ളവർക്കും നിർധനരായവർക്കും സൗജന്യമായി ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം നൽകാനുള്ള സംരംഭം

ദിവ്യ മദ്രാസ് സർവകലാശാലയിൽ നിന്ന് ന്യൂട്രിഷനിൽ എം.ഫിൽ നേടി

ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങൾ, ബാലവേല, സ്ത്രീകൾക്ക് സ്വയം പ്രതിരോധം, ശ്രീലങ്കൻ അഭയാർത്ഥികൾക്കുള്ള കൗൺസിലിംഗ് സെഷനുകൾ എന്നിവയിൽ ദിവ്യ ശിൽപശാലകൾ നടത്തുന്നു

2020-ൽ ന്യൂട്രീഷണൽ തെറാപ്പി മേഖലയിലെ സംഭാവനകളെ മാനിച്ച്, യുഎസിലെ ഇന്റർനാഷണൽ തമിഴ് യൂണിവേഴ്‌സിറ്റി ദിവ്യക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു

എന്തും എടുത്തുടുക്കും ഉർഫി ജാവേദ്

അടുത്തതായി

ക്ലിക്ക് ചെയ്യൂ