ദുൽഖറിന്റെ നാലു കോടിയുടെ വീട്ടിലേക്ക്

കൊച്ചി നഗര ഹൃദയത്തിലെ ദുൽഖർ സൽമാന്റെ ആഡംബര ഭവനത്തിലെ കാഴ്ചകളും വിശേഷങ്ങളും 

2020ൽ പിതാവ് മമ്മൂട്ടി, ഭാര്യ അമാൽ സൂഫിയ, മകൾ മറിയം എന്നിവർക്കൊപ്പം ദുൽഖർ ഇങ്ങോട്ടേക്ക് താമസം മാറി 

ആർക്കിടെക്ടും ഇന്റീരിയർ ഡിസൈനറുമായ അമാൽ ഡിസൈൻ ചെയ്ത ഭവനമാണിത്. ആവശ്യത്തിന് വെളിച്ചം കടക്കുന്ന നിലയിലാണ്  ക്രമീകരണം

ഹരിതാഭ നിറഞ്ഞ പരിസരമുള്ള വീട്ടിൽ സോളാർ പാനൽ വഴി സൗരോർജം ഉപയോഗപ്പെടുത്തുന്നു. ഇവിടെ നിന്ന് മനോഹരമായ കായലോര കാഴ്ചകളും കാണാം 

‘369 ഗാരേജ്’ പ്രധാന ആകർഷണമാണ്. 369 എന്ന നമ്പറിൽ തുടങ്ങുന്ന വാഹനങ്ങളുടെ ശേഖരം മമ്മൂട്ടിക്കും ദുൽഖർ സൽമാനുമുണ്ട് 

വീടിന്‌ ചുറ്റുമുള്ള ഡ്രൈവ് വേ മറ്റൊരു ആകർഷണമാണ്

വെള്ള അല്ലെങ്കിൽ പേസ്റ്റൽ നിറമാണ് വീടിന്‌ പൊതുവായി നൽകിയിട്ടുള്ളത്

ലോക്ക്ഡൗൺ നാളുകളിൽ ദുൽഖർ വീടിന്റെ ചില കാഴ്ചകൾ പോസ്റ്റ് ചെയ്തിരുന്നു. അപ്പോഴും വീടിന്റെ ആഡംബരം വിളിച്ചു പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു 

ഈ അടുക്കള കണ്ടാൽ ആരാണ് ഭക്ഷണം പാകം ചെയ്യാൻ ആഗ്രഹിക്കാത്തത്?