യാത്രയിൽ ശ്രദ്ധിക്കേണ്ട ഭക്ഷണ കാര്യങ്ങൾ

start exploring

യാത്രയ്ക്കുവേണ്ടി പല കാര്യങ്ങൾ പ്ലാൻ ചെയ്യുമെങ്കിലും ഭക്ഷണകാര്യം പലരും ശ്രദ്ധിക്കാറില്ല

പലപ്പോഴും യാത്രയ്ക്കിടെ ഭക്ഷണം വില്ലനായി മാറുകയും ചെയ്യുന്നു

ഒരു യാത്ര പോകുമ്പോൾ ഭക്ഷണകാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം

കുടിക്കാൻ ശുദ്ധമായ വെള്ളം ആവശ്യത്തിന് കൈയിൽ കരുതണം

യാത്രയ്ക്കിടെ കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ പരമാവധി ഒഴിവാക്കുന്നത് നിർജലീകരണം ഒഴിവാക്കാൻ സഹായിക്കും

യാത്രയ്ക്കിടെ കൊറിക്കാനായി ചിപ്സ് പോലെയുള്ള വറുത്ത ഭക്ഷണം ഒഴിവാക്കി പകരം നട്ട്സുകൾ കൈയിൽ കരുതാം

കൂടുതൽ എണ്ണമയമുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കണം

രാവിലെ നന്നായി ഭക്ഷണം കഴിക്കുകയും, രാത്രിയിൽ ലഘുവായി ഭക്ഷണം കഴിക്കുകയും വേണം

വേനലിൽ കഴിക്കേണ്ട പഴങ്ങൾ

NEXT WEB STORY