ഫ്രിഡ്ജിൽ ദുർഗന്ധം? ക്ലീനാക്കാൻ എളുപ്പവഴികൾ

റഫ്രിജറേറ്റര്‍ എങ്ങനെ നല്ലരീതിയില്‍ വൃത്തിയാക്കാമെന്ന് പലര്‍ക്കും അറിയില്ല. ഇതാ അറിയാൻ കുറച്ചുകാര്യങ്ങൾ 

റഫ്രിജറേറ്റര്‍ ഓഫാക്കിയതിനുശേഷം മാത്രമേ വൃത്തിയാക്കാവൂ. കാരണം, ദീർഘനേരം ഡോര്‍ തുന്ന് പിടിക്കുന്നത് കറണ്ട് ചാർജ് കൂട്ടും

വൃത്തിയാക്കുന്നതിന് മുന്‍പ് എല്ലാസാധനങ്ങളും പുറത്തേയ്ക്ക് മാറ്റി വയ്‌ക്കുക

കുറേ നാളുകളായി ഇരിക്കുന്ന കാലാവധി കഴിഞ്ഞ, ചീത്തയായ സാധനങ്ങള്‍ മാറ്റുക

റഫ്രിജറേറ്ററില്‍ സ്ഥിരമായി വയ്ക്കുന്ന കണ്ടെയ്‌നര്‍ പഴക്കം എത്തിയാല്‍ ഒഴിവാക്കുക

എടുത്തുമാറ്റാവുന്ന ട്രേകളും മറ്റും പുറത്തെടുത്ത് വൃത്തിയാക്കുക

ഫ്രിഡ്ജിന്റെ ഭാഗങ്ങൾ തുടച്ചെടുക്കാൻ വെള്ള വിനാഗിരി, ബേക്കിംഗ് സോഡ എന്നിവ ഉപയോഗിക്കാം

ഡോര്‍ വൃത്തിയാക്കി വയ്ക്കേണ്ടത് പ്രധാനമാണ്

തിരിച്ച് സാധനങ്ങള്‍ വയ്ക്കുമ്പോള്‍ നിറയെ സാധനങ്ങള്‍ കുത്തി നിറച്ച് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക

ഈ സ്റ്റോറി ഇഷ്ടമായോ?

Click Here