സൂര്യ എന്നത് അദ്ദേഹത്തിന്റെ യഥാർത്ഥ പേരല്ല. യഥാർത്ഥ പേര് ശരവണൻ ശിവകുമാർ
മണിരത്നത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് താരം പേര് മാറ്റിയത്. തമിഴ് താരം ശരവണനുമായുള്ള പേരിലെ സമാനത ഒഴിവാക്കാനായിരുന്നു ഇത്
22-ാം വയസ്സിൽ കോമഡി-ത്രില്ലറായ 'നേരുക്ക് നേർ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
1995-ൽ പുറത്തിറങ്ങിയ റൊമാന്റിക് ത്രില്ലറായ ആസൈയിലെ ആദ്യ ചോയ്സ് സൂര്യയായിരുന്നു. അഭിനയിക്കാൻ താൽപ്പര്യമില്ലാതെ ഓഫർ നിരസിച്ചു
അഭിനയജീവിതത്തിന് മുമ്പ് സൂര്യ ഏതാനും മാസങ്ങൾ ഒരു വസ്ത്രകയറ്റുമതി ഫാക്ടറിയിൽ ജോലി ചെയ്തു
ജോലി ചെയ്യുന്ന സമയത്ത് സൂര്യ യഥാർത്ഥ പേരോ നടൻ ശിവകുമാറിന്റെ മകനാണെന്നോ വെളിപ്പെടുത്തിയില്ല
ഭാര്യ നടി ജ്യോതിക. സൂര്യ - ജ്യോതിക ദമ്പതികൾക്ക് ദിയ എന്ന മകളും ദേവ് എന്ന മകനുമുണ്ട്
47-ാം ജന്മദിനത്തലേന്ന് 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ 'സൂരറൈ പോട്രു'വിലൂടെ മികച്ച നടനുള്ള അവാർഡ്
അക്ഷയ് കുമാറും രാധികാ മദനും പ്രധാന കഥാപാത്രങ്ങളായി 'സൂരറൈ പോട്ര്' ഹിന്ദിയിലേക്ക്