പാസ്‌വേഡ് പാരയാകരുത്

start exploring

ഓൺലൈൻ ഉപയോക്താക്കളുടെ പ്രതിരോധത്തിന്റെ ആദ്യവരി കരുത്തുറ്റ പാസ്‌വേഡാണ്. അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ പാസ്‌വേഡ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

ടു ഫാക്ടർ ഓതന്റിക്കേഷൻ ആക്ടിവേറ്റ് ചെയ്യുക-
രണ്ട് വ്യത്യസ്ത ഡിവൈസുകളിൽനിന്ന് ഒരു അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നുണ്ടെങ്കിൽ നിർബന്ധമായും ഇത് ചെയ്തിരിക്കണം

പാസ്‌വേഡ്  സങ്കീർണമായ ഒന്നായിരിക്കണം. സംഖ്യകളും അക്ഷരങ്ങളും ചിഹ്നങ്ങളുമൊക്കെ കൂട്ടി വേണം പാസ്‌വേഡ് തെരഞ്ഞെടുക്കേണ്ടത്. ഉദാ- As@#!456fe

പാസ്‌വേഡ് 3 മാസത്തിലൊരിക്കൽ  മാറ്റാൻ ശ്രമിക്കുക.  മാസംതോറും പാസ്‌വേഡ് മാറ്റുന്നത് അക്കൗണ്ടുകൾ സുരക്ഷിതമാക്കും

ബ്രൗസറുകളിലെ വിശ്വസനീയമായ പാസ്‌വേഡ് മാനേജർ ആപ്പുകൾ ഉപയോഗിക്കുക

പേര്, പങ്കാളിയുടെയും മക്കളുടെയും പേര്,  മേൽവിലാസം, ഫോൺ നമ്പർ, ജനനത്തീയതി തുടങ്ങി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ പാസ് വേഡാക്കരുത്

എല്ലാ അക്കൗണ്ടുകൾക്കും ഒരു പാസ്‌വേഡ് തന്നെ ഉപയോഗിക്കരുത്.
വേവ്വേറെ പാസ്‌വേഡുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം

ഡിവൈസിൽ മികച്ച ആന്റിവൈറസ്, ഫയർവാൾ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാൽ കൂടുതൽ സുരക്ഷ നേടാം

ഗൂഗിൾ മാപ്പ് ചതിക്കുമോ?

Click Here