പേസ്ട്രിയും കേക്കും കഴിച്ചു മരിച്ച ഇൻഫ്ലുവൻസർ

അമിതമായി ഭക്ഷണം കഴിക്കുന്ന ചല‍ഞ്ചിൽ പങ്കെടുത്ത റഷ്യൻ ഫിറ്റ്നസ് പരിശീലകനും ഇൻഫ്ലുവൻസറുമായ ദിമിത്രി നുയാൻസ് (30) മരിച്ചു

ശരീരഭാരം 25 കിലോ വർധിപ്പിക്കാൻ ദിവസവും 10,000 ലേറെ കലോറി കഴിച്ചിരുന്നതായാണ് പീപ്പിൾ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നത്

പിന്നീട് ഈ ഭാരം മുഴുവൻ കുറച്ച് തൻ്റെ രൂപമാറ്റം കാണിക്കാനായിരുന്നു പദ്ധതി

പ്രഭാതഭക്ഷണത്തിന് പേസ്ട്രിയും കേക്കും

ഉച്ചഭക്ഷണത്തിന് മയോണൈസ് അടങ്ങിയ ഡംപ്ലിങ്‌സ്

അത്താഴത്തിന് ഒരു ബർഗറും രണ്ട് ചെറിയ പിസ്സകളും

ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിനിടെ ഹൃദയസ്തംഭനം മൂലം മരിച്ചതായാണ് റിപ്പോർട്ടുകൾ

തനിക്ക് സുഖമില്ലെന്ന് മരണത്തിന് ഒരു ദിവസം മുമ്പ് അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു

ഒറെൻബർഗ് ഒളിമ്പിക് റിസർവ് സ്കൂളിൽ നിന്നും സെന്റ് പീറ്റേഴ്സ്ബർഗിലെ നാഷണൽ ഫിറ്റ്നസ് യൂണിവേഴ്സിറ്റിയിൽ നിന്നും ദിമിത്രി ബിരുദം നേടിയിട്ടുണ്ട്