പൊങ്കലിന്റെ ഭാഗമായി തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് മത്സരങ്ങൾക്ക് തുടക്കമായി
മധുര ആവണിയാപുരം ഗ്രാമത്തിലാണ് ജെല്ലിക്കെട്ടിന് തുടക്കമായത്
5 Things I’ve Learned During the Pandemic.
ദേശീയ ഉത്സവമായ പൊങ്കലിന് 4000ലധികം ഗ്രാമങ്ങളിൽ ചെറുതും വലുതുമായ ജെല്ലിക്കെട്ട് നടക്കാറുണ്ട്
മധുര, കരൂർ, തേനി ജില്ലകളിലാണ് ഏറ്റവുമധികം ജെല്ലിക്കെട്ട് നടക്കുന്നത്
ഉസിലാംപെട്ടി, അലങ്കനല്ലുർ, ആവണിയാപുരം ജെല്ലിക്കെട്ടുകളാണ് ഏറ്റവും പ്രശസ്തമായവ
ആവണിയാപുരത്താണ് ജെല്ലിക്കെട്ടിന് തമിഴകത്ത് ആരംഭം കുറിക്കുന്നത്
ജനുവരി15 ന് മധുരയിലെ പാളമേട്, തിരുച്ചിയിലെ ശൂരിയൂർ എന്നിവിടങ്ങളിൽ ജെല്ലിക്കെട്ട് നടക്കും
16നാണ് പ്രശസ്തമായ മധുര അലങ്കനല്ലൂർ ജല്ലിക്കെട്ട്
പുതുക്കോട്ടയിലെ വണ്ണിയൻ വിടുതി, ദിണ്ടുഗൽ പെരിയകലൈയം പുത്തൂർ എന്നിവിടങ്ങളിലും 16നാണ് ജെല്ലിക്കെട്ട്
17ന് പുതുക്കോട്ടയിലെ വിരാളിമലൈ, 18ന് അരിയല്ലൂർ കോക്കുടി, തിരുച്ചിയിലെ പൊത്തമേട്ടുപ്പട്ടി, 24ന് തേനി പല്ലവരായൻപട്ടി, നാമക്കൽ ജില്ലയിലെ എരുമൈപ്പട്ടി എന്നിവിടങ്ങളിലും ജെല്ലിക്കെട്ട് നടക്കും