മഴയോ വെയിലോ ആകട്ടെ റിഫ്രഷാകാൻ കാലങ്ങൾ തൊട്ടേ തുടരുന്ന കോംബിനേഷനാണ് കട്ടൻചായയും പരിപ്പുവടയും
ഒരു ബ്രേക്ക് എടുക്കുമ്പോൾ ഈ കൂട്ടുകെട്ട് പരീക്ഷിക്കുന്നത് മലയാളിയുടെ പതിവാണ്
അരച്ച പരിപ്പിനൊപ്പം അരിഞ്ഞ ചുവന്നുള്ളി, ഇഞ്ചി,പച്ചമുളക്, കറിവേപ്പില ഉപ്പുചേർത്ത് കുഴച്ച് ഉരുളയാക്കി കൈപ്പത്തിയിൽ ഒന്നമർത്തി പരത്തി എണ്ണയിൽ പൊരിച്ചാണ് പരിപ്പുവട ഉണ്ടാക്കുന്നത്
മഴക്കാലമായാൽ ആവിപറക്കുന്ന കട്ടൻചായക്കും പരിപ്പുവടയ്ക്കും ഒപ്പം പ്രണയാതുരമായ കുറിപ്പും പങ്കുവക്കുന്നത് സോഷ്യൽ മീഡിയയിൽ പതിവ് കാഴ്ചയാണ്
കേരളത്തിലുടനീളം കണ്ടുവരുന്ന വളരെ രുചികരമായ ഭക്ഷ്യവിഭവമായ മൊരിഞ്ഞ പരിപ്പുവട പക്ഷേ, തിരുവനന്തപുരത്തെത്തിയാൽ കഥ അൽപം മാറും
തലസ്ഥാനവാസികൾക്ക് ഏറെ പ്രിയം രസവട എന്നറിയപ്പെടുന്ന ചൂടുരസത്തിൽ കുതിർത്ത പരിപ്പുവട ആണ്
ചൂടുവടയെ തണുപ്പിച്ച് രസവടയാക്കി എങ്ങനെ അകത്താക്കും എന്ന് മറ്റു നാട്ടുകാർ വണ്ടറടിക്കാറുണ്ട്