കീര്‍ത്തിയുടെ അഴകിന്റെ രഹസ്യം

Keerthy Suresh

ഏറെ ആരാധകരുള്ള അഭിനേത്രിയാണ് തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ്

അഭിനയത്തോടൊപ്പം ആരോഗ്യവും സൗന്ദര്യവും പരിപാലിക്കുന്നതിലും കൃത്യമായ പ്ലാനിങ്ങാണ് താരത്തിനുള്ളത്

കീര്‍ത്തിയെ പോലെ ഹെല്‍ത്തിയും സുന്ദരിയുമാകാന്‍ ഇക്കാര്യങ്ങള്‍ പിന്തുടരാം

ശരീരത്തിന് ആവശ്യമായ ജലാംശം നിലനിര്‍ത്തണം. ദിവസവും നന്നായി വെള്ളം കുടിക്കുന്നയാളാണ് കീര്‍ത്തി. ഡീഹൈഡ്രേഷന്‍  ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും

ദിവസവും മുടങ്ങാതെ യോഗ പരിശീലിക്കുന്ന കീര്‍ത്തി ഇതിലൂടെ മികച്ച ഫിറ്റ്നസ് നേടുന്നു.ആരോഗ്യകരവും പോസിറ്റീവുമായ ഒരു ജീവിതശൈലി തിരഞ്ഞെടുക്കാൻ യോഗ സഹായിക്കും

ചര്‍മ്മ സംരക്ഷണത്തിനായി CTM റുട്ടീന്‍ പിന്തുടരുന്ന ആളാണ് കീര്‍ത്തി. ക്ലീനിങ്, ടോണിംഗ്, മോയ്സ്ചറൈസിംഗ് എന്നിവ മുടങ്ങാതെ ചെയ്യുക

കെമിക്കല്‍ അടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് പകരം സൗന്ദര്യ സംരക്ഷണത്തിനായി പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളാണ് കീര്‍ത്തിക്ക് പ്രിയം

ഷൂട്ടിങ് ഇല്ലാത്ത വേളയില്‍ പരമാവധി ഫൗണ്ടേഷൻ  ഒഴിവാക്കുക. ഈ സമയം കൺസീലറും ബിബി ക്രീമും മാത്രമാണ് കീര്‍ത്തി ഉപയോഗിക്കുന്നത്.

ദിവസവും ഹെവി മേക്കപ്പിനേക്കാള്‍ മിനിമല്‍ മേക്കപ്പാണ് കീര്‍ത്തി ചെയ്യുന്നത്.
രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പായി മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കണം

മുടിയുടെ സംരക്ഷണത്തിനായി വെളിച്ചെണ്ണയാണ് കീര്‍ത്തി പതിവായി ഉപയോഗിക്കുന്നത്

വെള്ളത്തൂവൽ പക്ഷിയായി പ്രിയങ്ക

Click Here