ദേശീയ മത്തി ദിനം; പാവപ്പെട്ടവന്റെ മത്സ്യത്തെ
കുറിച്ചറിയാം
‘സാധാരണക്കാരുടെ മത്സ്യം’ അഥവാ ‘പാവപ്പെട്ടവന്റെ മത്സ്യം’ എന്നാണ് മത്തി അറിയപ്പെടുന്നത്
നവംബർ 24-നാണ് രാജ്യം മത്തി ദിനം ആഘോഷിക്കുന്നത്
ലോകത്തിൽ തന്നെ ഏറ്റവുമധികം പിടിക്കുന്ന കടൽ മത്സ്യങ്ങളിൽ ഒന്നാണ് മത്തി
മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ3 ഫാറ്റി ആസിഡാണ് മത്തിയെ വേറിട്ട മീനാക്കുന്നത്
നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും മത്തി നല്ലതാണ്
ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തി സഹായിക്കും
ബുദ്ധി വികാസത്തിന് മത്തി ഗുണം ചെയ്യും
വന്‍കുടലിലെ കാന്‍സറിനെ വരെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്കും ഗുണം ചെയ്യും
പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ് മത്തി. ഒരു കപ്പ് മത്തിയിൽ 36.7 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്