കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ പുഴയുടെ കിഴക്ക് കരയിൽ കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് മാമാനം മഹാദേവി ക്ഷേത്രം അഥവാ മാമാനിക്കുന്ന് ഭഗവതീ ക്ഷേത്രം.
പരാശക്തിയാണ് മുഖ്യ പ്രതിഷ്ഠ. കല്ല്യാട് താഴത്തുവീട് വകയായിരുന്ന ക്ഷേത്രം മലബാർ ദേവസ്വം ബോർഡിനു കീഴിലാണ് പ്രവർത്തിക്കുന്നത്.
മറികൊത്തൽ (മറി സ്തംഭനം നീക്കൽ) ഇവിടുത്തെ പ്രധാന ചടങ്ങാണ്.
ദുർഗ്ഗ, ഭദ്രകാളീ ഭാവത്തിൽ ആണ് പരാശക്തിയുടെ പ്രതിഷ്ഠ. ശിവൻ, ക്ഷേത്രപാലൻ(കാലഭൈരവൻ), ശാസ്താവ്, നാഗരാജാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഉണ്ട്.
ചൊവ്വ, വെള്ളി ദിവസങ്ങളാണ് പ്രാധാന്യമേറിയത്. ഭക്തർക്ക് ഉച്ചക്കും രാത്രിയും ഭക്ഷണം സൗജന്യമായി നൽകിവരുന്നു.
പ്രധാന ആഘോഷങ്ങൾ മീന മാസത്തിൽ പൂരോത്സവം വൃശ്ചികമാസത്തിലെ കാർത്തിക വിളക്ക് നവരാത്രി മഹോത്സവവും വിദ്യാരംഭവും
എത്തിചേരാനുള്ള വഴികൾ കണ്ണൂർ നഗരത്തിൽ നിന്നും 30 കിലോമീറ്റർ തലശ്ശേരി നിന്നും ചാലോട് വഴി 27 കിലോമീറ്റർ തളിപ്പറമ്പ് നിന്നും ഇരിക്കൂർ വഴി 28 കിലോമീറ്റർ