National Milk Day: പാലിനായി ഒരു ദിനം; ചരിത്രവും പ്രധാന്യവും

നവംബർ 26 എല്ലാ വർഷവും ദേശീയ ക്ഷീരദിനം ആചരിച്ച് വരുന്നു

രാജ്യത്തെ ക്ഷീരമേഖലയുടെ നേട്ടവും പ്രാധാന്യവും എടുത്തു കാട്ടുന്നതാണ് ഈ ദിനം

പാലിൻ്റെ പോഷക ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഇന്ത്യയിലെ പാൽ വ്യവസായം കൂടുതൽ വളർച്ചയിലെത്തുന്നതിനും ഈ ദിനം ആഘോഷിക്കുന്നു

‘ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ പിതാവ്’ എന്നറിയപ്പെടുന്ന ഡോ. വർഗീസ് കുര്യൻ്റെ ജന്മവാർഷികത്തിൻ്റെ സ്മരണയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്

പാല് കുറവുള്ള രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ ഡോ. വർഗീസ് കുര്യന് ‘ഓപ്പറേഷൻ ഫ്‌ളഡ്’ നടപ്പിലാക്കിയതോടെ ലോകത്തെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമായി ഇന്ത്യ മാറി

‘പാൽ ഉത്പന്നങ്ങൾ എഐ, ഐടി എന്നിവ ഉപയോഗിച്ച് പരിവർത്തനം ചെയ്യുക’ എന്നതാണ് ഈ വർഷത്തെ ദേശീയ ക്ഷീരദിനം പ്രമേയം

2014 മുതലാണ് ദേശീയ ക്ഷീരദിനം ആചരിക്കാൻ തുടങ്ങിയത്

ഇന്ത്യൻ ഡയറി അസോസിയേഷനാണ് ദേശീയ ക്ഷീരദിനം ആചരിക്കാൻ ആരംഭിച്ചത്

മനുഷ്യ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, കാത്സ്യം, കൊഴുപ്പ്, ഐഡിന്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയ പാല് ഗുണങ്ങളുടെ കലവറയാണ്