ജൂൺ 2, 2022
നയൻതാരയ്ക്കും വിഗ്നേഷ് ശിവനും ഏഴു വർഷത്തെ പ്രണയ സാഫല്യം. വിവാഹം ജൂൺ 9ന്
പ്രണയം മൊട്ടിട്ടത് 'നാനും റൗഡി താൻ' സിനിമയുടെ ലൊക്കേഷനിൽ. 2021ൽ വിവാഹനിശ്ചയം
വിവാഹം തമിഴ്നാട്ടിലെ മഹാബലിപുരത്തെ റിസോർട്ടിൽ വച്ച്
വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം
ഇവരുടെ 'സേവ് ദി ഡേറ്റ്' വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയിരുന്നു
30 സെലിബ്രിറ്റികൾ ഉൾപ്പെടെ 200 ഓളം പേർ വിവാഹസത്ക്കാരത്തിൽ പങ്കെടുക്കും
പ്രതീക്ഷിക്കുന്ന അതിഥികളിൽ അജിത്, വിജയ്, രജനികാന്ത്, ശിവകാർത്തികേയൻ, വിജയ് സേതുപതി എന്നിവർ
വിഗ്നേഷ് ശിവന്റെ 'കാത്തുവാക്കുള രണ്ട് കാതൽ...' സിനിമയിൽ നയൻതാരയും സാമന്തയുമായിരുന്നു നായികമാർ
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന 'ഗോൾഡ്' സിനിമയിൽ പൃഥ്വിരാജിന്റെ നായികയായി നയൻസിനെ കാണാം