പോകാം നീലക്കുറിഞ്ഞി കാണാന്‍

12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വസന്ത കാലത്തിലാണ് ഇടുക്കി

കേരള- തമിഴ്നാട് അതിര്‍ത്തിയിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി‍ പൂത്തുനില്‍ക്കുന്നത്

സ്ട്രോബിലാന്തസ് കുന്തിയാന എന്നതാണ് നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം

മൂന്നാര്‍- തേക്കടി സംസ്ഥാന പാതയില്‍ ശാന്തന്‍പാറയില്‍ നിന്ന് 6 കി.മി പോയി 1.5 കിമി കുത്തനെ മലകയറിയെത്തിയാല്‍ കള്ളിപ്പാറയിലെത്താം

കള്ളിപ്പാറ മലയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ തമിഴ്നാട്ടിലെ തേനി ജില്ലയുടെ വിദൂരദൃശ്യങ്ങളും കാണാം

മൂന്നുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് ശാന്തന്‍പാറ മലനിരകളില്‍ നീലക്കുറിഞ്ഞി വസന്തമെത്തുന്നത് 

ഇരവികുളം ദേശീയ ഉദ്യാനത്തിലാണ് നീലക്കുറിഞ്ഞി വസന്തം സാധാരണയായി കാണാറുള്ളതെങ്കിലും സമീപ മലനിരകളിലും അടുത്തകാലത്തായി പൂവിടാറുണ്ട്

ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം 2018ലായിരുന്നു കഴിഞ്ഞ നീലക്കുറിഞ്ഞി സീസണ്‍ 

       കള്ളിപ്പാറയിലെ നീലക്കുറിഞ്ഞി കാണാന്‍ കെഎസ്ആര്‍ടിസി മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് പ്രത്യേക സര്‍വീസ് ആരംഭിച്ചിട്ടുണ്ട്

കൂടുതല്‍ കാണാം