റെക്കോഡിട്ട് പിണറായി വിജയൻ

തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളാ മുഖ്യമന്ത്രി

2364 ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ റെക്കോഡാണ് പഴങ്കഥയാകുന്നത്. 17 ദിവസത്തെ കാവൽ മുഖ്യമന്ത്രിപദം ഉൾപ്പെ‌ടെയാണിത്.

1970 ഒക്ടോബര്‍ നാല് മുതല്‍ 1977 മാര്‍ച്ച് 25 വരെ അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നു.അടിയന്തരാവസ്ഥക്കാലത്ത്  നിയമസഭാകാലാവധി നീട്ടിയിരുന്നു. 

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് ഇ കെ നായനാരാണ്. 1980, 1987, 1996 വർഷങ്ങളിൽ സത്യപ്രതിജ്ഞ ചെയ്ത നായനാർ 10 വർഷവും 353 ദിവസവുമാണ്  മുഖ്യമന്ത്രി പദത്തിലിരുന്നത്.

തുടര്‍ച്ചയായ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിട്ടാണ് പിണറായി വിജയന്‍  2364 ദിവസം  പിന്നിടുന്നത്.

നിയമസഭയിൽ ആറാം തവണ. കൂത്തുപറമ്പ് (1970, 1977, 1991) പയ്യന്നൂർ (1996-വൈദ്യുതി മന്ത്രി) ധർമ്മടം (2016, 2021) 

2016 മേയ് 25-ന് 91 സീറ്റുകളുമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായിയുടെ ആദ്യ സത്യപ്രതിജ്ഞ. 

2021 മേയ് 20 ന് 99 സീറ്റുകളുമായി വീണ്ടും സത്യപ്രതിജ്ഞ

ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയതോടെ ട്വിറ്റർ ഉപേക്ഷിച്ച പ്രമുഖര്‍

കൂടുതൽ കാണാം