എംജിആര്‍ അടക്കം പരിശ്രമിച്ചിട്ടും നടക്കാതെ പോയ സിനിമ യാഥാര്‍ഥ്യമാക്കിയത് മണിരത്നം
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയ ബ്രഹ്മാണ്ഡ ചിത്രം
വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയം രവി, കാർത്തി, ജയറാം ഐശ്വര്യ ലക്ഷ്മി അടക്കമുള്ള ഗംഭീര താരനിര
നിര്‍മ്മാണം 500 കോടി രൂപയിലെറെ മുതല്‍ മുടക്കില്‍ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന്
അഞ്ച് ഭാഗമുള്ള നോവലിനെ രണ്ട് ഭാഗമുള്ള സിനിമയാക്കുക എന്നതാണ് ലക്ഷ്യം
എ.ആര് റഹ്മാന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന 6 ഗാനങ്ങള്‍ ചിത്രത്തിന്റെ മുഖ്യാകര്‍ഷണം
ഹോളിവുഡില്‍ നിന്നടക്കമുള്ള സാങ്കേതിക വിദഗ്ദര്‍ അണിനിരക്കുന്നു
തമിഴിന് പുറമെ മലയാളം,ഹിന്ദി,തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും
പൊന്നിയിന്‍ സെല്വന് സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ്