നിങ്ങൾ സിംഗിളോണോ? എങ്കിൽ ആഘോഷിക്കാം സിംഗിൾസ് ഡേ

സിംഗിൾസിനും വേണ്ടേ ഒരു ദിനം? എന്നാൽ ഇന്നാണ് ആ ദിനം. സിംഗിൾസ് ദിനം

1993ൽ ചൈനയിലാണ് സിംഗിൾസ് ഡേ ആദ്യമായി ആഘോഷിച്ചത്

ലോകത്തിന്റെ പലഭാഗങ്ങളിലും നവംബർ 11 സിംഗിൾസ് ഡേ ആയി ആഘോഷിക്കാറുണ്ട്

പങ്കാളിയില്ലാതെ തനിച്ചു ജീവിക്കുന്നവരുടെ മാനസികസമ്മർദ്ദം കുറയ്ക്കാനാണ് ‘സിംഗിൾസ് ഡേ’ എന്ന ആഘോഷം ആരംഭിച്ചത്

ഇതിനായി നവംബർ 11 തിരഞ്ഞെടുത്തതിന് പിന്നിലും ഒരു കാരണമുണ്ട്. പതിനൊന്നാം മാസത്തിലെ 11ആം ദിനമാണിത്

എഴുതുമ്പോൾ നാല് ഒന്നുകൾ ചേർന്ന് വരുന്ന ദിനം. ഇത്രയധികം ‘സിംഗിൾ’സിനെ വർഷത്തിൽ മറ്റൊരു ദിവസത്തിലും കാണാനാവില്ല

സ്വയം സ്നേഹിക്കുന്നതിലും സ്വതന്ത്രമായി ജീവിക്കുന്നതിലും അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുക എന്ന സന്ദേശമാണ് ‘സിംഗിൾസ് ഡേ’ നൽകുന്നത്

തുടക്കത്തിൽ ‘ബാച്ചിലേഴ്സ് ഡേ’ എന്നാണ് ഈ ദിനം അറിയപ്പെട്ടിരുന്നത്

പിന്നീട് ഈ ദിനം ശ്രദ്ധിച്ചു തുടങ്ങിയതോടെ പുരുഷന്മാരും സ്ത്രീകളും ഒരേപോലെ ആഘോഷിക്കാനായി ‘സിംഗിൾസ്’ എന്ന പേര് സ്വീകരിച്ചു