ഈ ദിനത്തിൽ പങ്കാളികൾ അവരുടെ ടെഡ്ഡി ബെയറുകൾക്കൊപ്പം സമയം ചെലവഴിക്കും
പ്രണയിക്കുന്നവര്‍ക്ക് എല്ലാവര്ക്കും പതുപതുത്ത ബൊമ്മകളോട് വല്ലാത്ത ഭ്രമമായിരിക്കും, പ്രത്യേകിച്ച് ടെഡ്ഡി ബെയറുകളോട്
പല വലുപ്പത്തിലും നിറങ്ങളിലുമുള്ള ടെഡ്ഡി ബെയറുകൾ ഇന്ന് മാര്‍ക്കറ്റുകളിൽ ലഭ്യമാണ്
ടെഡ്ഡി ബെയറുകൾക്ക് ഏറെ ആവശ്യക്കാരുള്ള സമയവും പ്രണയദിനം വിരുന്നെത്തുന്ന ഫെബ്രുവരി തന്നെ
പ്രണയ സമ്മാനങ്ങളിൽ ഏറ്റവും മനോഹരമായ ഒന്നാണ് ടെഡി ബെയറുകൾ. അതുകൊണ്ടു തന്നെയാണ് ഇന്ന് സ്പെഷ്യലാകുന്നതും
നിങ്ങളുടെ പ്രണയ പങ്കാളിക്ക് പ്രണയത്തിൽ കുതിർന്ന ആശംസകളോടെ ടെഡി ദിനത്തിൽ സന്തോഷം പകരൂ
നിന്റെ ടെഡ്ഡിയെപ്പോലെ നിന്നോട് ചേർന്നുറങ്ങാൻ എന്നും ഞാൻ ഉണ്ടാകും എന്ന് പങ്കാളിയോട് പറയൂ
പ്രണയിക്കുന്ന ആൾക്ക് ഒരു ക്യൂട്ട് ടെഡ്ഡിയോടൊപ്പം ആശംസകൾ നേരാൻ ഇനി വൈകണ്ട!