Thrissur Pooram 2022

തൃശൂര്‍ പൂര വിശേഷങ്ങള്‍

കേരളത്തിലെ ഏറ്റവും വലിയ ഉത്സവാഘോഷമാണ് തൃശൂര്‍ പൂരം. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശ്ശൂര്‍ പൂരം.

കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച പൂരത്തിന് 200 വര്‍ഷത്തെ ചരിത്രമുണ്ട്.

ആനകളെ അണിനിരക്കുന്ന പാറമേക്കാവ്, തിരുവമ്പാടി ദേവിമാരുടെ എഴുന്നള്ളിപ്പ്, ചെണ്ട മേളം, പഞ്ചവാദ്യം, ആനപ്പുറത്തെ കുടമാറ്റം, വെടിക്കെട്ട് എന്നിവ പ്രധാന ആകര്‍ഷണങ്ങള്‍.

നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പന്‍ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കെഗോപുര നട  തള്ളിത്തുറക്കുന്ന പൂരവിളംബരത്തോടെ ചടങ്ങുകള്‍ ആരംഭിക്കും

മഠത്തില്‍ വരവ് പഞ്ചവാദ്യം, പൂരപ്പുറപ്പാട്, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം, വെടിക്കെട്ട്, പകല്‍പ്പൂരം, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവ പ്രധാന ചടങ്ങുകള്‍.

വടക്കുംനാഥ‍ ക്ഷേത്രത്തിലും ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമായാണ് ചടങ്ങുകള്‍. 

തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ കൃഷ്ണനാണെങ്കിലും പൂരത്തില്‍ ഉപദേവതയായ ഭഗവതിയാണ് പങ്കെടുക്കുന്നത്.

ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പൂരദിനത്തിലെ ആഘോഷങ്ങള്‍ തുടങ്ങുക.

ആദ്യം കണിമംഗലം ശാസ്താവ് പൂരത്തില്‍ പങ്കെടുക്കാന്‍  വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്നു

പിന്നാലെ കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നൈതിലക്കാട്ട് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്‌ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നിവര്‍ ചെറുപൂരമായി എത്തും

കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഇത്തവണത്തെ തൃശ്ശൂര്‍ പൂരം മെയ് 10 ന്.

പൂരം നടത്തിപ്പിനായി സര്‍ക്കാര്‍ ഇതാദ്യമായി 15 ലക്ഷം രൂപ ധനസഹായം നല്‍കും.