വേനൽ ചൂട് കനക്കുന്നു
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദേശങ്ങൾ
പകൽ 11 മുതല്‍ വൈകിട്ട് 3 വരെ സൂര്യപ്രകാശമേൽക്കരുത്
ജലം പാഴാക്കാതെ ഉപയോഗിക്കുക
വേനൽമഴ സംഭരിക്കാൻ ശ്രമിക്കുക
ചെറിയ കുപ്പിയില്‍ വെള്ളം കരുതുക
ദാഹമില്ലെങ്കിലും പരമാവധി വെള്ളം കുടിക്കുക
മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ പകല്‍ സമയത്ത് ഒഴിവാക്കുക
ഇളം നിറങ്ങളിലുള്ള അയഞ്ഞ, പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക
കന്നുകാലികളേയും വളർത്തുമൃഗങ്ങളേയും വെയിലത്ത് കെട്ടിയിടരുത്
മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക
കാലാവസ്ഥ വകുപ്പിന്റേയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ
ശ്രദ്ധിക്കുക, അനുസരിക്കുക