പൊന്നിയിൻ സെൽവന്റെ തിളക്കത്തിലാണ് തെന്നിന്ത്യൻ താരസുന്ദരി തൃഷ കൃഷ്ണൻ. പ്രായം 39 എങ്കിലും ഇന്നും പതിനേഴിനഴകാണ് തൃഷക്ക്
സ്വാഭാവിക സൗന്ദര്യത്തിന്റെ പ്രതീകം എന്ന് വിളിക്കുമെങ്കിലും തൃഷ കൃത്യമായി സൗന്ദര്യ പരിപാലനം നടത്താറുണ്ട്
വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം തൃഷയ്ക്ക് പ്രിയം. ചർമ്മസംരക്ഷണത്തിനായി മാതളത്തിന്റെ നീര് ഫ്രഷ് ആയി കുടിക്കും
മുഖത്തെ തിളക്കത്തിന് പിന്നിൽ യോഗയും വർക്ക്ഔട്ടും
തലമുടിക്കായി പ്രത്യേകം ആയുർവേദ സീറം തൃഷ ഉപയോഗിക്കുന്നു
ചർമ്മത്തിന് കുഴപ്പമേതും വരാതിരിക്കാൻ നിറയെ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തും
ഇടതൂർന്ന തലമുടിക്കായി സ്ഥിരമായി എണ്ണകൊണ്ട് മസാജ് ചെയ്യും
ദിവസവും കൃത്യമായ ഇടവേളയിൽ വെള്ളം കുടിച്ച് നിർജലീകരണം തടയാൻ തൃഷ ശ്രദ്ധിക്കാറുണ്ട്