മയക്കത്തിൽ നിന്നുണർന്ന് 

 പി.ടി. 7 ധോണിയാകും

കഴിഞ്ഞ ആറു മാസമായി പാലക്കാട് ധോണി നിവാസികളുടെ ഉറക്കം കെടുത്തിയ പി.ടി.7 ഒടുവില്‍ കൂട്ടിലായി

നാട്ടുകാരുടെ പേടിസ്വപ്നമായ പി.ടി.7 ഇനി 'ധോണി' എന്ന പേരിലാകും അറിയപ്പെടുക

യൂക്യാലിപ്റ്റസ് മരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച പ്രത്യേക കൂട്ടില്‍ തളച്ച പി.ടി. സെവനെ കുങ്കിയാനാക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം

മൂന്നു മാസത്തേക്ക് കൂട്ടില്‍ തന്നെയാകും പിടി സെവന്‍റെ ജീവിതം. ആക്രമ സ്വഭാവം പ്രകടിപ്പിക്കുന്നില്ല എന്നുറപ്പാക്കിയ ശേഷമാകും പുറത്തിറക്കുക

ഫോറസ്റ്റ് സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 72 അംഗ ദൗത്യ സംഘമാണ്  പി.ടി സെവനിനെ മയക്കുവെടി വെച്ചത്.

മയക്കത്തിലായ കൊമ്പനെ കോന്നി സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി ഫോറസ്റ്റ് സ്റ്റേഷനിലേക്ക്

കഴിഞ്ഞ  ജൂലൈ എട്ടിനാണ് പ്രഭാത നടത്തത്തിന് ഇറങ്ങിയ ധോണി സ്വദേശി ശിവരാമനെ ആന ചവിട്ടി കൊന്നത് 

വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ശിവരാമനെ കൊന്നത് പി.ടി.7 ആണെന്ന് നാട്ടുകാരിൽ വലിയൊരു വിഭാഗം ഉറച്ചു വിശ്വസിക്കുന്നു.

പാലക്കാട് ടസ്കര്‍ 7 എന്ന പി.ടി. സെവന്‍ 'ധോണി' എന്ന് പേര് മാറ്റി വനം വകുപ്പിന്‍റെ സംരക്ഷിത സ്വത്താകും

Images: CV Anumod

നദിയിലൊഴുകുന്ന ആഡംബരം; ഗംഗാവിലാസ് വിശേഷം

Click Here