ഹിജാബും നിഖാബും ബുർഖയും

ഒന്നാണോ എല്ലാം

ലോകമെമ്പാടുമുള്ള മുസ്ലിം സ്ത്രീകളുടെ വിവിധ ശിരോവസ്ത്ര രീതികൾ

അരയ്ക്ക് മുകളിൽ അവസാനിക്കുന്ന നീളമുള്ള സ്കാർഫാണ്. മുടിയും കഴുത്തും തോളുകളും മറയ്ക്കുന്നു, മുഖം മറയ്ക്കുന്നില്ല

ഖിമർ

ഇതിന് രണ്ട് ഭാഗങ്ങളുണ്ട്, ഒരു തൊപ്പിയും, സ്കാർഫും

അൽ-അമീറ

മുടിയും കഴുത്തും മറയ്ക്കുന്ന ശിരോവസ്ത്രം.  മുഖം മറയ്ക്കുന്നില്ല

ഹിജാബ്

ശിരസ്സിന് ചുറ്റും ചുറ്റി, പിൻ ചെയ്ത് ഉറപ്പിക്കുന്ന, ദീർഘചതുരാകൃതിയിലുള്ള  വസ്ത്രം

ഷായ്ല 

മുഖം മറയ്ക്കുന്ന മുടുപടം. കണ്ണുകൾ മാത്രം പുറത്ത് കാണാം. ഇതോടൊപ്പം ശിരോവസ്ത്രവും ഉണ്ടാകും

നിഖാബ്

ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം. കണ്ണുകൾക്കായി ഒരു ചെറിയ ഭാഗം തുറന്നിടും. ഒറ്റ വസ്ത്രമായോ, ശരീരത്തിനും തലയ്ക്കും പ്രത്യേകം വസ്ത്രങ്ങളുള്ള രണ്ട് ഭാഗങ്ങളായോ വരാം.

ബുർഖ

ശരീരം മുഴുവൻ മൂടുന്ന ഈ മേൽവസ്ത്രം കൂടുതലും ഇറാനിയൻ സ്ത്രീകളാണ് ധരിക്കുന്നത്

ചാദോ