പങ്കാളിയുമായി വഴക്കിട്ടോ?

ഇനി എന്തു ചെയ്യണം?

കൂടുതൽ അറിയാം

വഴക്കിടുന്നതും പിണങ്ങുന്നതുമെല്ലാം പങ്കാളികൾക്കിടയിൽ സാധാരണമാണ്. എന്നാൽ ഇതുവഴിയുണ്ടാകുന്ന മുറിവുണക്കലാണ് പ്രധാനം

പ്രിയപ്പെട്ടവരോട് വഴക്കിട്ടു പിണങ്ങിയിരിക്കുന്നത് പലപ്പോഴും നിങ്ങളെ വിഷമത്തിലാക്കും

വഴക്ക് ഇരുവർക്കുമിടയിൽ ചെറിയ വിടവ് സൃഷ്ടിച്ചേക്കാം. ഇത് ഇല്ലാതാക്കണമെങ്കില്‍ തനിക്കേറ്റ പോലെ പങ്കാളിക്കും മുറിവേറ്റിട്ടുണ്ടാകുമെന്ന് ആദ്യം മനസ്സിലാക്കുക

വഴക്കിന്റെ മൂലകാരണം കണ്ടെത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പക്ഷേ  കാരണം തേടിയിറങ്ങുന്നത് എല്ലാം ഒന്നു തണുത്തശേഷം മാത്രം

ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യണമെന്ന ഉപദേശവുമായി എത്തിയിരിക്കുകയാണ് ഫാമിലി & മാര്യേജ് തെറാപ്പിസ്റ്റായ എമിലി എച്ച് സാൻഡേഴ്സ്

പിരിമുറുക്കം കുറഞ്ഞതിനുശേഷം പക്വമായി ആശയവിനിമയം നടത്തുക

പരസ്പരം കുറ്റപ്പെടുത്തുന്നതിനുപകരം വഴക്ക് നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെട്ടുവെന്ന് തുറന്നു പറയുക

മനഃപൂർവമല്ലെങ്കിലും ഒരു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് ഏറ്റുപറയാൻ തയാറാവുക

പങ്കാളിക്കും സംസാരിക്കാന്‍ സമയവും സാഹചര്യവും വേണമെന്ന ബോധ്യത്തിൽ പെരുമാറുക. അവരെ കേൾക്കാന്‍ തയാറാവുക

തർക്കിച്ചു കൊണ്ടിരുന്നാൽ പ്രശ്നം പരിഹരിക്കപ്പെടാൻ പോകുന്നില്ല. വികാരങ്ങളെ നിയന്ത്രിച്ച് തുറന്ന മനസ്സോടെ എല്ലാം കേട്ടാൽ എല്ലാം ശരിയാകും

ദാമ്പത്യജീവിതത്തിൽ

സന്തോഷം തിരികെ

പിടിക്കാം

Click Here