വിരമിക്കലിനുശേഷം ആളുകള്‍ ചെറുനഗരങ്ങളിലേക്ക് മാറുന്നത് എന്തുകൊണ്ട്?

മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലെ തിരക്കുപിടിച്ച ജീവിതം വിരമിച്ചവർക്ക് മടുപ്പായി മാറി

മെട്രോ നഗരങ്ങളോടുള്ള വിരക്തി

നഗരങ്ങളിലെ സമ്മർദം ഒഴിവാക്കി സമാധാനവും സ്വസ്ഥതയും നിറഞ്ഞ ജീവിതം തേടിയാണ് പലരും ചെറിയ നഗരങ്ങളിലേക്ക് കുടിയേറുന്നത്

ശാന്തമായ ജീവിതം

ഡെറാഡൂൺ, ഇൻഡോർ, ചണ്ഡീഗഢ്, മൈസൂരു, ഭുവനേശ്വർ എന്നിവയാണ് ഇപ്പോൾ വിരമിച്ചവരുടെ  പ്രിയപ്പെട്ട ഇടങ്ങൾ

പ്രിയപ്പെട്ട നഗരങ്ങൾ

വാടക, വൈദ്യുതി, നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്ക് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ചെറിയ നഗരങ്ങളിൽ ചെലവ് കുറവ്

കുറഞ്ഞ ജീവിതച്ചെലവ്

മെട്രോകളിൽ 1 കോടിക്ക് മുകളിൽ വിലയുള്ള സൗകര്യം ചെറുനഗരങ്ങളിൽ 30 ലക്ഷം മുതൽ  ലഭ്യമാണ്

മിതമായ നിരക്കിൽ വീടുകൾ

രണ്ടാം നിര നഗരങ്ങളിൽ റോഡ്, വിമാനത്താവളം എന്നിവയുടെ വികസനത്തോടെ യാത്ര എളുപ്പം

മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ

മലിനീകരണം കുറവായതിനാൽ ശുദ്ധവായുവും ശാന്തമായ അന്തരീക്ഷവും ശാരീരിക-മാനസിക ആരോഗ്യത്തിന് ഗുണകരം

ആരോഗ്യപരമായ നേട്ടങ്ങൾ

വലിയ നഗരങ്ങളെ അപേക്ഷിച്ച് ചെറിയ നഗരങ്ങളിൽ അയൽപക്ക ബന്ധങ്ങൾ ശക്തമാണ്. ഇത് പ്രായമായവരുടെ ഒറ്റപ്പെടൽ കുറയ്ക്കുന്നു

ശക്തമായ സാമൂഹിക ബന്ധങ്ങൾ

വരും വർഷങ്ങളിൽ ഇത്തരം നഗരങ്ങളിൽ വസ്തുക്കളുടെ വില 25% മുതൽ 100% വരെ വർധിക്കുമെന്ന്  പ്രവചനം

മികച്ച നിക്ഷേപ സാധ്യത

ആഡംബരത്തേക്കാൾ സമാധാനത്തിനും ജീവിത നിലവാരത്തിനും പ്രാധാന്യം നൽകുന്നതാണ് മാറ്റത്തിന് പിന്നിലെ പ്രധാന കാരണം

മാറുന്ന ജീവിത മുൻഗണനകൾ