ചപ്പാത്തി വട്ടത്തിലാകാൻ കാരണം

രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഭക്ഷണങ്ങളിലൊന്നാണ് ചപ്പാത്തി

എന്നാൽ കഷണങ്ങളാക്കി മുറിച്ച് കഴിക്കുന്ന ചപ്പാത്തി എന്തിനാണ് വട്ടത്തിൽ ഉണ്ടാക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

യുദ്ധവും ചപ്പാത്തിയുമായുള്ള ബന്ധമാണ് ഇത്തരമൊരു ആകൃതി കിട്ടാൻ കാരണമെന്നാണ് ഒരു വാദം

യുദ്ധസമയത്ത് ഗോതമ്പ് മാവ് പരത്തി, അതിനുള്ളിൽ ഉരുളക്കിഴങ്ങോ മറ്റ് പച്ചക്കറികളോ വച്ച് ചുരുട്ടിയെടുത്ത് പട്ടാളക്കാർ ഉപയോഗിക്കുമായിരുന്നത്രെ

കൊണ്ടുപോകാനും സൂക്ഷിക്കാനുമുള്ള എളുപ്പത്തിനായിരുന്നു ഇത് 

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ചപ്പാത്തി ദൈവങ്ങൾക്ക് സമർപ്പിക്കാറുണ്ട്. വട്ടത്തിലുള്ള ചപ്പാത്തി ജനന-മരണ ചക്രത്തെ സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം 

ഇന്നും ഉത്തരേന്ത്യയിൽ പലയിടത്തും ചപ്പാത്തി ചുട്ട് ആദ്യത്തേത് പശുവിന് നൽകുന്ന ആചാരമുണ്ട് 

അങ്ങനെ ചെയ്താൽ ഹിന്ദു ജ്യോതിഷപ്രകാരം നല്ലതു സംഭവിക്കുമെന്നാണ് വിശ്വാസം

ചപ്പാത്തി ഉരുണ്ട തടി ഉപയോഗിച്ച് പരത്തുമ്പോൾ സ്വാഭാവികമായി വരുന്ന ആകൃതി വട്ടമായിരിക്കും. തവയുടെ രൂപവും സമാനമായതിനാൽ വേഗത്തിൽ ചുട്ടെടുക്കാം

ഈ സ്റ്റോറി ഇഷ്ടമായോ? 

Click Here