കുട്ടികൾ വീടിനുപുറത്തുപോയി കളിക്കണോ?

കളിക്കാൻ പുറത്ത് വിടുന്നത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണ്. ഓട്ടവും ചാട്ടവും അവരെ ചുറുചുറുക്കോടെ ഇരിക്കാൻ സഹായിക്കും

പുറത്തുകളിച്ചുവളരുന്ന കുട്ടികൾ പഠനത്തിലും വൈജ്ഞാനിക പ്രവർത്തനത്തിലും മുന്നിട്ടുനിൽക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു

പകൽ സമയത്ത് ചെറിയതോതിലെങ്കിലും പുറത്ത് സമയം ചെലവിടുന്നത് ശരീരത്തിന്റെ താളക്രമം നിലനിർത്താൻ സഹായിക്കും. രാത്രി നല്ല ഉറക്കവും കിട്ടും

പ്രകൃതിയെയും സസ്യജാലങ്ങളെയും അടുത്തറിയാൻ അവരെ സഹായിക്കും

ചെറിയ തടസങ്ങളെയും പ്രതിബന്ധങ്ങളെ മറികടക്കാനുള്ള അവരുടെ കഴിവിനെ വികസിപ്പിക്കും

കുട്ടികളിലെ ഭാവനാസൃഷ്ടിയെ വളർത്തും

മറ്റുള്ള കുട്ടികളുമായി കളിക്കുന്നത് അവരുടെ സാമൂഹ്യ ബന്ധം മെച്ചപ്പെടുത്തും. പങ്കുവെക്കൽ,  ആശയവിനിമയം എന്നിവ‍യിലും മാറ്റംവരും

കുട്ടികളിലെ പിരിമുറുക്കം കുറയ്ക്കാനും അവരെ ഉന്മേഷവാന്മാരാക്കാനും സഹായിക്കും

പുറത്ത് കളിക്കുമ്പോൾ സൂര്യപ്രകാശം ഏൽക്കുന്നത് വഴി വിറ്റാമിൻ ഡി ലഭിക്കും. എല്ലിന്റെ ആരോഗ്യത്തിനും നല്ലത്

ഈ സ്റ്റോറി
ഇഷ്ടമായോ? 

Click Here