ജോലി ലഭിച്ചു കഴിഞ്ഞാൽ സമ്പാദ്യം, നിക്ഷേപം എന്നീ കാര്യങ്ങൾ ആരംഭിക്കുന്നതിൽ മടി കാണിക്കരുത്
ആദ്യ ജോലിയിൽ തന്നെ സാമ്പത്തിക സ്ഥിരത കൈവരിക്കാനാകുന്ന മികച്ച നിക്ഷേപങ്ങൾ ഏതൊക്കെയെന്ന് നോക്കാം
വിപണി സാഹചര്യങ്ങൾ പരിഗണിക്കാതെ സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണിത്. ബാങ്ക്, ട്രഷറി, പോസ്റ്റ്ഓഫീസ് എന്നിവ വഴി സ്ഥിരനിക്ഷേപം തുടങ്ങാം.
ആവർത്തന നിക്ഷേപങ്ങൾ എഫ്ഡിയ്ക്ക് സമം, എന്നാൽ എഫ്.ഡിയിലേത് പോലെ എല്ലാ പണവും ഒറ്റയടിക്ക് നിക്ഷേപിക്കാതെ പണലഭ്യത അനുസരിച്ച് ഇടയ്ക്കിടെ നിക്ഷേപിക്കാം
ഇത് ആർ.ഡിയുമായി സാമ്യമുള്ളതാണ്. എന്നാൽ ഉയർന്ന മാർക്കറ്റ് റിസ്ക്ക് ഉണ്ടെന്ന് മാത്രം. എസ്.ഐ.പിയായി പതിവായി നിക്ഷേപിക്കുകയാണെങ്കിൽ, നിക്ഷേപങ്ങൾക്ക് പരമാവധി വരുമാനം ലഭിക്കും
വിപണി സാഹചര്യം എന്തുതന്നെയായാലും, സ്വർണത്തിലെ നിക്ഷേപം സ്ഥിരമായിരിക്കും. ഇക്കാലത്ത് സുരക്ഷിത സമ്പാദ്യത്തിന് ഏറ്റവും അനുയോജ്യമായ നിക്ഷേപരീതിയാണിത്