താലിബാനിൽ
നിന്നൊരു
സൂപ്പർകാർ വരുന്നു

explore now

താലിബാൻ ഭരണത്തിൻ കീഴിലുള്ള അഫ്ഗാനിസ്ഥാനിൽ, തദ്ദേശീയമായി നിർമ്മിച്ച ആദ്യ സൂപ്പർകാർ ബിൽ മാഡ 9 അവതരിപ്പിച്ചു

അഞ്ച് വർഷത്തിലേറെ നീണ്ട പരിശ്രമത്തിന് ശേഷം വികസിപ്പിച്ചെടുത്ത ഒരു പ്രോട്ടോടൈപ്പാണ് അവതരിപ്പിച്ചത്

കാബൂളിലെ അഫ്ഗാനിസ്ഥാൻ ടെക്‌നിക്കൽ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെയും (എടിവിഐ) ENTOPയിലെയും എഞ്ചിനീയർമാരുടെ സംഘമാണ് സൂപ്പർകാറിന് പിന്നിൽ

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കാറിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായി

ട്വിറ്ററിലെ ഒരു വീഡിയോയ്ക്ക് 1.2 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചു

ടൊയോട്ട കൊറോളയുടെ ജാപ്പനീസ് എഞ്ചിനിലാണ് മാഡ 9 പ്രവർത്തിക്കുന്നതെന്ന് എടിവിഐ മേധാവി ഗുലാം ഹൈദർ ഷഹാമത്ത് പറഞ്ഞു

കാറിന്റെ ഇലക്‌ട്രിക് പതിപ്പും രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്

ജനങ്ങൾക്കായി 'മതപരവും ആധുനികവുമായ ശാസ്ത്രം' മുന്നോട്ടുവെക്കുകയാണ് താലിബാന്‍റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുൾ ബാഖി ഹഖാനി ENTOP ആസ്ഥാനത്ത് പറഞ്ഞു

വരുന്നു
മാരുതിയുടെ
ജിംനി