ആഡംബര വാഹനപ്രേമികള്‍ക്കിടയിലെ താരമാണ് മിനി കൂപ്പര്‍
സിനിമാ താരങ്ങള്‍ക്കും ബിസിനസുകാര്‍ക്കും പ്രിയങ്കരനായ മിനി കൂപ്പറിനോടുള്ള മലയാളി വാഹനപ്രേമികളുടെ കമ്പം കൂടിവരികയാണ്
മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പർ എസ് കൺവേർട്ടബിൾ. 1998 സിസി എൻജിൻ കരുത്തേകുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട്.
100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.1 സെക്കന്റ് മാത്രം മതി
കേരളത്തിൽ വാഹനത്തിന്റെ ഓൺറോഡ് വില ഏകദേശം 60 ലക്ഷം രൂപ
മിനി ജോൺ കൂപ്പർ വർക്ക്സ് ഹാച്ചിന്റെ ലിമിറ്റഡ് എഡിഷനും ആവശ്യക്കാരെറെയാണ്
ബിഎംഡബ്ല്യു ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച കാറിന്റെ എക്‌സ് ഷോറൂം വില 47 ലക്ഷം രൂപ
മിനി കൂപ്പര്‍ എസ് ഇ ഇലക്ട്രിക് വേര്‍ഷനാണ് വാഹനപ്രേമികള്‍ക്കിടയിലെ മറ്റൊരു താരം
നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്ട്രിക് വാഹനം കൂടിയാണിത്. വില 47.20 ലക്ഷം