5000 കോടിയിൽ  ബംഗളൂരു എയർപോർട്ട് T2

ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജം

5,000 കോടിയോളം രൂപ ചെലവിൽ
മൂന്നു  വർഷമെടുത്താണ് ടെര്‍മിനല്‍ 2 നിര്‍മ്മിച്ചത്. 

കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 2 രൂപകൽപ്പന ചെയ്തിരിക്കുന്നത് ഗാർഡൻ സിറ്റിയായ ബംഗളൂരുവിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ്

പതിനായിരം ചതുരശ്ര മീറ്ററിലേറെ പച്ചപ്പ് നിറഞ്ഞ മതിലുകൾ തൂങ്ങിയാടുന്ന പൂന്തോട്ടങ്ങൾ ഔട്ട്ഡോർ ഗാർഡനുകൾ എന്നിവ ഒരുക്കിയിരിക്കുന്നു 

പ്രധാനമന്ത്രി നരേന്ദ്ര മോദി ടി 2  ഉദ്ഘാടനം ചെയ്തു 

പ്രതിവര്‍ഷം 5-6 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നാണ് പ്രതീക്ഷ. നിലവിലെ ശേഷിയില്‍ നിന്ന് ഇരട്ടി വര്‍ധനയാണ് കണക്കാക്കുന്നത്

ചെക്ക്-ഇൻ, ഇമിഗ്രേഷൻ എന്നിവയ്ക്കുള്ള കൗണ്ടറുകളും ഇരട്ടിയാകും. ഇതോടെ യാത്രക്കാര്‍ക്ക് നടപടിക്രമങ്ങള്‍ക്കായി അധികം കാത്തിരിക്കേണ്ടി വരില്ല. 

പൂർണമായും  പുനരുപയോഗിക്കാവുന്ന ഊര്‍ജം കൊണ്ടാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്.

ലോക 'മഹായുദ്ധം' നടക്കുന്ന സ്റ്റേഡിയങ്ങൾ 

കൂടുതല്‍ കാണാം