'പൊന്നെ എന്തൊരു പോക്കാണിത്'

Gold Price Hike

സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കേരളത്തിലെ സ്വര്‍ണവിപണി

ഒറ്റദിവസം കൊണ്ട് 1200 രൂപയുടെ വര്‍ധനവാണ് ഇന്ന് (മാര്‍ച്ച് 18) രേഖപ്പെടുത്തിയത്

ഒരു പവന് 44,240 രൂപയും ഗ്രാമിന് 5530 രൂപയുമാണ് ഇന്നത്തെ വില

അമേരിക്കന്‍ വിപണിയില്‍ വ്യാപാരം കുതിച്ചുയര്‍ന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായത്

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 1988 ഡോളറിലേക്ക് വില കുതിച്ചു..

ആഗോള ബാങ്കിങ് രംഗത്തെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് തിരിഞ്ഞതും വില ഉയർത്തി

2022 ഫെബ്രുവരി രണ്ടിന് സ്വർണ വില പവന് 42,880 രൂപയിൽ എത്തിയിരുന്നു. ഇതായിരുന്നു കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

ഈ സ്ഥിതി തുടര്‍ന്നാല്‍ ഒരു പവൻ സ്വർണത്തിന്‍റെ വില അധികം വൈകാതെ  45,000 രൂപ കടക്കും

മോട്ടറോള ജി73 5ജി  വിപണിയിൽ

Click Here