ഇന്ധന ടാങ്ക് ഫുള്ളായി നിറയ്ക്കാമോ? 

ടാങ്കിന്റെ മൂടി വരെ ഒരിക്കലും ഇന്ധലം ഫുള്ളായി നിറയ്ക്കരുതെന്ന് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ- പൊതുവിതരണ മന്ത്രാലയം 

വാഹനത്തിന്റെ ബുക്ക്‌ലെറ്റുകളിൽ പറഞ്ഞിരിക്കുന്ന ഇന്ധന ടാങ്ക് ശേഷി സാധാരണയായി യഥാർത്ഥ അളവിനേക്കാൾ 15 മുതൽ 20 ശതമാനം വരെ കുറവായിരിക്കും

വാഹന ഉടമകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ തടയുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്

 ഇന്ധനടാങ്കുകൾ വക്കോളം നിറയ്ക്കാൻ പാടില്ലാത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കിയാണ് ഇപ്പോൾ സർക്കുലർ ഇറക്കിയിരിക്കുന്നത്

വക്കോളം നിറച്ച ഇന്ധന ടാങ്ക് ഡ്രൈവർക്കും യാത്രക്കാർക്കും ഗുരുതരമായ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നു

ഇന്ധന ടാങ്കുകളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം സുരക്ഷാ നടപടികളുടെ ഒരു പ്രധാന ഭാഗമാണ്. കുറച്ച് സ്ഥലം ഒഴിച്ചിടുന്നത് വഴി ബാഷ്പീകരണം തടയാം

പമ്പുകളിലെ ഭൂഗർഭ ടാങ്കുകൾക്ക് അന്തരീക്ഷവുമായി താരതമ്യപ്പെടുത്തുമ്പോൾ താപനില കുറവാണ്, താപനില കൂടുമ്പോൾ വാഹനത്തിന്റെ ടാങ്കിൽ ഇന്ധനം വികസിച്ചേക്കാം

ഇന്ധനം ഫുൾ ടാങ്ക് അടിച്ചശേഷം ചരിവുള്ള പ്രതലങ്ങളിൽ പാർക്ക് ചെയ്യുന്നത് ചോർച്ചയ്ക്കും അതുവഴി തീ പിടിത്തത്തിനും കാരണമാകും

ഈ സ്റ്റോറി ഇഷ്ടമായോ? 

Click Here