തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിൽ ഏറ്റവും ഉയര്‍ന്ന വരുമാനം ലഭിച്ച ശബരിമല തീര്‍ത്ഥാടന കാലമായിരുന്നു ഇത്തവണത്തേത്
ജനുവരി 17 വരെയുള്ള കണക്കുകള്‍ പ്രകാരം 315.46 കോടിയാണ് ശബരിമലയിലെ വരുമാനം
ഭക്തര്‍ സോപാനത്തില്‍ സമര്‍പ്പിക്കുന്ന കാണിക്ക കണ്‍വയര്‍ ബെല്‍റ്റ് വഴി നേരെ എത്തുന്നത് പണം എണ്ണുന്ന ഭണ്ഡാരത്തിൽ
പുതിയ ഭണ്ഡാരത്തിലെ കണ്‍വയര്‍ ബെല്‍റ്റില്‍ കുടങ്ങി നിരവധി നോട്ടുകള്‍ കീറിപ്പോയിരുന്നു
നോട്ട് എണ്ണുന്നതിനായി ധനലക്ഷ്മി ബാങ്ക് 6 ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചു
നാണയങ്ങൾ എണ്ണി എടുക്കണോ അതോ തൂക്കി എടുക്കണോ എന്ന സംശയത്തിലാണ് ദേവസ്വം ഉദ്യോഗസ്ഥർ
ഒരേ മൂല്യമുള്ള പലതരത്തിലുള്ള നാണയങ്ങളും ഭാരം കൂടിയതും കുറഞ്ഞതുമായ നാണയങ്ങളും ഇക്കൂട്ടത്തിലുണ്ട്. അതിനാൽ തൂക്കി എടുക്കുന്നത് ബോര്‍ഡിന് നഷ്ടം ഉണ്ടാക്കും