ഗൂഗിൾ മാപ്പ് ചതിക്കുമോ? 

ദീര്‍ഘയാത്ര നടത്തുന്നവർക്കും വഴിയറിയാതെ യാത്ര ചെയ്യുന്നവർക്കും ഒഴിച്ചു കൂടാനാവാത്തതാണ് ഗൂഗിൾ മാപ്പ് 

എന്നാൽ ഗൂഗിൾ മാപ്പ് നോക്കി പോയി അബദ്ധങ്ങൾ സംഭവിക്കുകയും പെരുവഴിയിലാകുകയും ചെയ്യുന്ന സംഭവങ്ങൾ ഏറെ

ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ  ശ്രദ്ധിക്കണം

യാത്രാ രീതി സെലക്ട് ചെയ്യാൻ മറക്കരുത്. ഫോർ വീലർ, ടു വീലർ, സൈക്കിൾ, കാൽനട, ട്രെയിൻ എന്നിങ്ങനെ യാത്ര ചെയ്യുന്ന രീതി സെലക്ട് ചെയ്യണം. ഓരോന്നിനും ഓരോ വഴിയും സമയവും വരാം. 

വഴി തെറ്റിയാൽ ലക്ഷ്യ സ്ഥാനത്തേക്ക് മറ്റൊരു വഴിയാകും ഗൂഗിൾ മാപ്പ് കാണിച്ചു തരിക. 

തിരക്ക് കുറവുള്ള റോഡുകളെ എളുപ്പവഴിയായി കാണിക്കാറുണ്ട്. എന്നാല്‍ ഇത് മഴക്കാലത്ത് അത്ര സുരക്ഷിതമാകണമെന്നില്ല

ഇന്റര്‍നെറ്റ് കുറവുള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ മാപ്പില്‍ കൃത്യത കുറയും. യാത്ര തുടങ്ങുംമുന്‍പ് ഓഫ് ലൈന്‍ മാപ്പ് ഡൗണ്‍ലോഡ് ചെയ്ത് വെക്കണം

ഹൈവേകളിലെ ടോൾ ഒഴിവാക്കാൻ ഗൂഗിൾ മാപ്പിൽ കുറുക്കുവഴി തേടുമ്പോഴും അബദ്ധത്തിൽ ചാടരുത്

ഗൂഗിൾ മാപ്പ് വഴി തെറ്റിക്കില്ലെന്നും വേണ്ട രീതിയിൽ കൃത്യമായി ഉപയോഗിച്ചാൽ ‘ പണി ’ തരില്ലെന്നും വിദഗ്ധർ

അൽപം ഇഞ്ചി കഴിച്ചാലോ? 

കൂടുതല്‍ കാണാം