ഓഹരി നിക്ഷേപത്തെക്കുറിച്ച് ഇപ്പോൾ ആളുകൾക്ക് ഭയമില്ല. കൂടുതൽ പേർ നിക്ഷേപിക്കാൻ തയ്യാറായി മുന്നോട്ടുവരുന്നു
നിക്ഷേപവും സമ്പാദ്യവും രണ്ടാണെന്ന കാര്യമാണ് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം മനസിലാക്കേണ്ടത്
ആദ്യമായി നിക്ഷേപം ഏതെങ്കിലും ഒരു ഇൻഡക്സ് ഫണ്ടിൽ ആകുന്നതാണ് സുരക്ഷിതം. മാസംതോറും മിച്ചം വരുന്ന തുക വേണം ഓഹരിയിൽ നിക്ഷേപിക്കേണ്ടത്
ഓഹരി മൂല്യം ഉയർന്നുനിൽക്കുമ്പോഴല്ല നിക്ഷേപിക്കേണ്ടതെന്ന ബാലപാഠം മറക്കരുത്
ഓഹരിയിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ഓരോ കമ്പനികളെക്കുറിച്ചും നന്നായി പഠിക്കണം
റിസ്ക്കെടുക്കണം ഭയം കൂടാതെ റിസ്ക്കെടുത്താൽ മാത്രമെ ഉയർന്ന റിട്ടേൺ ലഭിക്കുകയുള്ളു
ഓരോ ഷെയറിനെക്കുറിച്ചും ആഴത്തിൽ പഠിച്ചിട്ട് വേണം റിസ്ക്കെടുക്കേണ്ടത്