ലോട്ടറിയടിച്ചാൽ മറഞ്ഞിരിക്കുന്നത് എന്തുകൊണ്ട് ?


കേരള സർക്കാരിന്റെ കോടികളുടെ ലോട്ടറിയടിച്ച ഭാഗ്യശാലികൾ മറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?

10 കോടിയുടെ പൂജാ ബമ്പർ, 16 കോടിയുടെ ക്രിസ്മസ് - പുതുവത്സര ബമ്പർ നറുക്കെടുപ്പുകളുടെ വിജയികളാണ് പേരും വിവരങ്ങളും വെളിപ്പെടുത്താതെ ഒളിഞ്ഞിരിക്കുന്നത്

25 കോടിയുടെ ഓണം ബമ്പർ ജേതാവ് അനുഭവിച്ച പ്രയാസങ്ങളാണ് പേര് രഹസ്യമാക്കി വയ്ക്കാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം

തിരുവനന്തപുരം സ്വദേശി അനൂപ് ആയിരുന്നു തിരുവോണം ബമ്പർ വിജയി 

അപ്രതീക്ഷിത സൗഭാഗ്യം അനൂപിനെ സന്തോഷത്തിലാഴ്ത്തിയെങ്കിലും പിന്നീട് മനസമാധാനം നഷ്ടപ്പെട്ട അവസ്ഥയിലായി

സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം കാരണം അനൂപ് പൊറുതിമുട്ടി

വീടിന് പുറത്തേക്ക് ഇറങ്ങാനോ വയ്യാതായ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാനോ കഴിയാത്ത സങ്കടം അനൂപ് സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തി

അനൂപിന്റെ അവസ്ഥ പാഠമായത് കൊണ്ടാണ് പൂജാ, ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാ​ഗ്യശാലികൾ മുൻനിരയിലേക്ക് വരാത്തതെന്നാണ് വിവരം

ഇവരിൽ ഒരാൾ ലോട്ടറി വകുപ്പിനെ സമീപിച്ച് തന്റെ പേരും വിവരങ്ങളും രഹസ്യമായി വെക്കണമെന്ന് അഭ്യർത്ഥിച്ചുവെന്നാണ് വിവരം

പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാൽ ലോട്ടറി വകുപ്പ് വ്യക്തി വിവരങ്ങൾ പുറത്തുവിടാറില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കു മാത്രമേ പേരും മറ്റു വിവരങ്ങളും ഉപയോഗിക്കൂ

ഈ സ്റ്റോറി ഇഷ്ടമായോ?

Click Here