നിങ്ങളുടെ വാഹനം AI ക്യാമറയിൽ പെട്ടിട്ടുണ്ടോ?
ജൂൺ 5നാണ് കേരളത്തിൽ എ ഐ ക്യാമറ പ്രവർത്തനം തുടങ്ങിയത്
ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെയുള്ള യാത്ര, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം, രണ്ടിലധികംപേരുടെ ബൈക്ക് യാത്ര, റെഡ് സിഗ്നൽ ലംഘനം, അമിതവേഗം തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് പിടിവീഴുക
നിങ്ങളുടെ വാഹനം എ ഐ ക്യാമറയിൽ പെട്ടിട്ടുണ്ടോ എന്ന് അറിയാൻ വഴിയുണ്ട്
ജൂൺ 5നാണ് കേരളത്തിൽ എ ഐ ക്യാമറ പ്രവർത്തനം തുടങ്ങിയത്
https://echallan.parivahan.gov.in/
എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ചെക്ക് ഓൺലൈൻ സർവീസസിൽ ‘ഗെറ്റ് ചെലാൻ സ്റ്റാറ്റസ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ചെലാൻ നമ്പർ, വാഹന നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിങ്ങനെ 3 ഓപ്ഷനുകൾ കാണാം. ഇതിൽ എതെങ്കിലും ഒരെണ്ണം സെലക്ട് ചെയ്യാം
വാഹന നമ്പർ ക്ലിക്ക് ചെയ്ത ശേഷം വാഹന രജിസ്ഷ്രേൻ നമ്പർ രേഖപ്പെടുത്തുക. താഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയിൽസ് കൊടുക്കുക
നിങ്ങളുടെ വാഹനത്തിന്റെ ചെലാൻ വിവരങ്ങൾ അറിയാൻ സാധിക്കും. വാഹനത്തിന് പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ദൃശ്യമാകും
എം പരിവാഹൻ ആപ്പ് വഴിയും പിഴയുണ്ടോ എന്ന് അറിയാം. ട്രാൻസ്പോർട്ട് മെനുവിൽ ക്ലിക്ക് ചെയ്ത് ചെലാൻ റിലേറ്റഡ് സർവിസിൽ പ്രവേശിച്ച് സ്റ്റാറ്റസ് പരിശോധിക്കാം
Click Here