വന്യജീവി സങ്കേതങ്ങളിലൂടെ കടന്നുപോകുന്ന പാതകളില്‍ മൃഗങ്ങള്‍ വാഹനമിടിച്ചു ചാകുന്നതു തടയാന്‍ ദേശീയപാതാ അതോറിറ്റിയുടെ പുതിയ സംവിധാനം
മധ്യപ്രദേശിലെ വീരാംഗന ദുര്‍ഗാവതി കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന NH 45ലാണ് രാജ്യത്തെ ആദ്യ ‘ടേബിള്‍-ടോപ് റെഡ് മാര്‍ക്കിംഗ്’ സംവിധാനം
കടുവാ സങ്കേതത്തിലൂടെ (പഴയ നൗറദേഹി) കടന്നുപോകുന്ന 11.96 KM ഹൈവേ പദ്ധതിയുടെ 2 KM മലമ്പാതയിലാണ് സുരക്ഷാ സംവിധാനം
അപകടമേഖലയായി രേഖപ്പെടുത്തിയ പാതയില്‍ 5 മില്ലിമീറ്റര്‍ കനമുള്ള തെര്‍മോപ്ലാസ്റ്റിക് ചുവന്ന പ്രതലമാണ് സജ്ജീകരിച്ചിരിക്കുന്നത്
റോഡില്‍നിന്നു ചെറുതായി ഉയര്‍ത്തിയ ഈ പ്രതലത്തില്‍ വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍, വേഗം കുറയ്ക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്
ദുബായിലെ ഷെയ്ഖ് സായിദ് റോഡില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് പുതിയ സംവിധാനം നടപ്പാക്കിയത്
ടേബിള്‍ ടോപ് റെഡ് മാര്‍ക്കിംഗ് കൂടാതെ, 11.96 KM ദൂരത്തില്‍ മൃഗങ്ങള്‍ സഞ്ചരിക്കുന്നതായി കണ്ടെത്തിയ സ്ഥലങ്ങളിലായി 25 അടിപ്പാതകളുമുണ്ട്
മൃഗങ്ങള്‍ റോഡിലേക്കു പ്രവേശിക്കുന്നതു തടയുന്നതിനായി ഹൈവേയുടെ ഇരുവശത്തും തുടര്‍ച്ചയായി ചെയിനുകള്‍ യോജിപ്പിച്ചുള്ള വേലികളുണ്ട്
വിജയമെന്ന് കണ്ടാൽ വന്യജീവി സങ്കേതങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് പാതകളിലേക്കും സംവിധാനം വ്യാപിപ്പിക്കും