ഫോട്ടോ- സി.വി. അനുമോദ്
കോടിക്കണക്കിന് ഭക്തർ വ്രതശുദ്ധിയോടെ എത്തുന്ന ആരാധനാലയമാണ് ശബരിമല ശ്രീ ധർമശാസ്താക്ഷേത്രം.
കൊടുംവനത്തിനുള്ളിലെ മലമുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ പലതരത്തിലുള്ള പ്രയാസങ്ങളും കടന്നാണ് ഭക്തർ എത്തുന്നത്.
എന്നാൽ മാലിന്യം ക്ഷേത്ര സങ്കേതത്തിന്റെ പരിശുദ്ധിയെ ബാധിക്കുന്നതിന് പുറമെ വന്യമൃഗങ്ങളുടെ ജീവനും ഭീഷണിയാകാറുണ്ട്.
അതിനാൽ മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ പല തരത്തിലുള്ള നടപടികളാണ് എടുത്തുവരുന്നത്.
പ്ലാസ്റ്റിക്ക് നിരോധിത മേഖലയാണ് ക്ഷേത്രസങ്കേതം. കുപ്പികളിൽ കുടിവെള്ളം പോലും അനുവദനീയമല്ല.
തീർത്ഥാടകരുടെ ഇരുമുടിക്കെട്ടിൽ നിന്നും കർപ്പൂരം സാമ്പ്രാണി, പനിനീര് എന്നിവ ഒഴിവാക്കണമെന്നതാണ് പുതിയ തീരുമാനം
തന്ത്രി കണ്ഠരര് രാജീവരുടെ അഭിപ്രായം സ്വീകരിച്ച ശേഷമാണ് തീരുമാനം.
പുഷ്പാഭിഷേകത്തിനുള്ള പൂക്കളുടെ അളവും കുറച്ചിട്ടുണ്ട് ഇതുവരെ വഴിപാടുകാരുടെ ഇഷ്ടാനുസരണമായിരുന്നു പൂക്കൾ ഉപയോഗിച്ചിരുന്നത്.
അമിതമായി പൂക്കൾ എത്തിക്കുന്നത് ഉപയോഗശേഷം അവ സംസ്കരിക്കുന്നതിനെയും ബാധിക്കുന്നതിനാലാണ് തന്ത്രിയുടെ ഉപദേശം തേടി തീരുമാനം എടുത്തത്.
പുണ്യ നദിയായ പമ്പയിൽ വസ്ത്രം അടക്കമുള്ളവ ഒഴുക്കുന്നതും നിരോധിച്ചിട്ടുണ്ട്.