ലിയോ പതിനാലാമൻ കേരളത്തിലെത്തിയത് രണ്ടുതവണ
(image: CCBI/ facebook)
ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായ കർദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമന്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക
ലോകത്തിലെ 140 കോടി വരുന്ന കത്തോലിക്കരുടെ നേതാവായി അമേരിക്കയില്‍ നിന്നുള്ള കർദിനാള്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യം
അഗസ്റ്റീനിയന്‍ സന്ന്യാസസഭയുടെ തലവനായിരുന്ന കാലത്ത് ലിയോ പതിനാലാമന്‍ രണ്ടുതവണ കേരളത്തിലെത്തിയിരുന്നു
(image: CCBI/ facebook)
രണ്ടുവട്ടവും ആലുവ തായിക്കാട്ടുകരയിലെ മരിയാപുരം പള്ളി സന്ദര്‍ശിച്ചിരുന്നു
(image: CCBI/ facebook)
2004 ഏപ്രില്‍ 22ന് കലൂര്‍ സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ 6 ഡീക്കന്‍മാരെ വൈദികരായി അഭിഷേകം ചെയ്തിരുന്നു
(image: CCBI/ facebook)
2006ലും അദ്ദേഹം കേരളത്തിലെത്തി. ഇടക്കൊച്ചി, തലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ അഗസ്റ്റീനിയന്‍ സന്ന്യാസ ഭവനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു
(image: CCBI/ facebook)