ശരണയാത്ര കരുതലോടെ; ശബരിമല തീർത്ഥാടനവേളയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതണം
സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്
മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാൻ ദര്‍ശനത്തിന് എത്തുന്നതിന് മുന്‍പേ ലഘു വ്യായാമങ്ങള്‍ ആരംഭിക്കുക
സാവധാനം മലകയറുക ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക
മല കയറുമ്പോൾ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ കയറ്റം നിര്‍ത്തി വേഗം വൈദ്യസഹായം തേടുക
മലമൂത്രവിസര്‍ജ്ജനത്തിന് ശൗചാലയങ്ങള്‍ ഉപയോഗിക്കുക
മാലിന്യങ്ങള്‍ വലിച്ചെറിയരുത്, അവ വേസ്റ്റ് ബിന്നില്‍ മാത്രം നിക്ഷേപിക്കുക
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക, പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ലഭ്യമാണ്
അടിയന്തിര സഹായത്തിന്
04735 203232
എന്ന നമ്പറില്‍ വിളിക്കാം