Thrikkakara By-Election 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്   

തുടർന്ന് കാണാം

തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 31ന് വോട്ടെടുപ്പ്. ജൂൺ മൂന്നിന് വോട്ടെണ്ണല്‍

മെയ് 11വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 12ന്  സൂക്ഷമപരിശോധന. 16 വരെ പിന്‍വലിക്കാം

പി.ടി. തോമസിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. മണ്ഡലം രൂപീകരിച്ച ശേഷമുളള  നാലാമത്തെ തെരഞ്ഞെടുപ്പ് 

സീറ്റ് നിലനിർത്താൻ പി.ടിയുടെ പത്നി ഉമാ തോമസിനെ തന്നെ കോൺഗ്രസ് കളത്തിലിറക്കിയേക്കും


കോൺഗ്രസുമായി അകന്ന കെ.വി. തോമസ് LDF സ്ഥാനാർഥിയാകാനുള്ള സാധ്യത നിലനിൽക്കുന്നു

മികച്ച സ്ഥാനാർഥിയെ കണ്ടെത്താൻ ബിജെപിയും ചർച്ച തുടങ്ങി

 ട്വന്റി 20ക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ  ആം ആദ്മി പാർട്ടി മത്സരിക്കാൻ സാധ്യത 

കൊച്ചി നഗരസഭയിലെ 23 ഡിവിഷനുകളും തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് മണ്ഡലം

ആദ്യ തെരഞ്ഞെടുപ്പ് 2011ൽ. കോൺഗ്രസിന്റെ  ബെന്നി ബെഹന്നാൻ സിപിഎമ്മിന്റെ ഇ എം ഹസൈനാരെ പരാജയപ്പെടുത്തി

പി.ടി. തോമസ്  2016ൽ സെബാസ്റ്റ്യൻ പോളിനെയും 2021ല്‍ ഡോ.ജെ. ജേക്കബിനെയും പരാജയപ്പെടുത്തി

ഇത്തവണ സ്വന്തം മണ്ഡലം കൈവിടാതിരിക്കാൻ UDF സകല അടവുകളും പയറ്റുമെന്നുറപ്പ്

സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്ന മണ്ഡലത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് വിഷയവും മറ്റൊന്നാവില്ല

തൃക്കാക്കര വിജയിച്ചാൽ സിൽവർലൈനുമായി മുന്നോട്ടുപോകാനുള്ള ഊർജം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് LDF

അടുത്ത സ്റ്റോറി കാണാം

നന്ദി.....

Click Here